ഇരിങ്ങാലക്കുട : കുട്ടിക്കാലം മുതൽ കഥകളിയെ ഏറെ സ്നേഹിച്ച വല്ലക്കുന്ന് ഉപാസനയിൽ സീന ഉണ്ണിക്ക് ഇത് വൈകിയെത്തിയ സ്വപ്ന സാക്ഷാത്കാരം. 51-ാം വയസിലാണ് സീന കഥകളിയിൽ അരങ്ങേറ്റം നടത്തിയത്.
ഗുരു കലാമണ്ഡലം അരവിന്ദിന്റെ കീഴിൽ ഒന്നര വർഷത്തെ തുടർച്ചയായ പരിശീലനത്തിനൊടുവിലാണ് അരങ്ങേറ്റമെന്ന സ്വപ്‌നത്തിലേക്കു എത്തിച്ചേർന്നത്. ഏതുമേഖലയാവട്ടെ ഒരു പഠനത്തിന് പ്രായമല്ല അടിസ്ഥാനമെന്നും, ആഗ്രഹവും ആത്മാർത്ഥതയും അധ്വാനിക്കാനുള്ള മനസ്സുമാണ് പ്രധാനമെന്ന് ഈ കലാകാരി പറഞ്ഞുവക്കുന്നു.
ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന അരങ്ങേറ്റത്തിൽ കൂട്ടുകാരിയായ മീന കുറുപ്പിന് ഒപ്പമാണ് കുചേലവൃത്തം ആട്ടക്കഥയിലെ രുക്‌മിണിയായി സീന വേഷമിട്ടത്. തുടർന്നും ഒരുപാട് കഥാപാത്രങ്ങളിലൂടെ കഥകളിയെ നെഞ്ചിലേറ്റണമെന്നതാണ് ഈ കലാകാരിയുടെ എളിയ ആഗ്രഹം.

എറണാകുളത്തെ പ്രശസ്‌ത നൃത്തവിദ്യാലയമായ ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെൻ്ററിലെ നൃത്ത, കഥകളി വിദ്യാർത്ഥി കൂടിയാണ് ഈ കലാകാരി. തൻ്റെ നാല്പത്തിമൂന്നാം വയസ്സിൽ മാത്രം നൃത്തപഠനം തുടങ്ങിയ ഒരു വീട്ടമ്മയായ സീന അതീവ താല്പര്യത്തോടെ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു അരങ്ങേറ്റം നടത്തുകയും താൻ പഠിക്കുന്ന സ്ഥാപനത്തിലൂടെ നൃത്തപരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്‌തുവരുന്നു.
തൻ്റെ നൃത്ത സ്വപ്‌നങ്ങൾക്കു ചിറകുനല്കിയ കുടുംബാംഗങ്ങൾക്കും എല്ലാ ഗുരുക്കന്മാർക്കും നൃത്തവിദ്യാലയത്തിനുമായി കഥകളി അരങ്ങേറ്റത്തെ സമർപ്പിക്കുന്നുവെന്നു സ്നേഹപൂർവ്വം കലാകാരി പറഞ്ഞുവക്കുന്നു.
പരേതരായ വല്ലക്കുന്ന് തൈവളപ്പിൽ ഗംഗാധരന്റെയും അല്ലിയുടെയും മകളും ആലുവ സ്വദേശം തറയിൽ വീട്ടിൽ സത്യനാഥന്റെ ഭാര്യയുമാണ് സീന ഉണ്ണി. മകൻ ശ്രീഹരി തറയിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

