ഇരിങ്ങാലക്കുട : SIR – വോട്ടർ പട്ടിക തീവ്ര പുനപരിശോധനക്ക് വിധേയമാക്കുന്ന കേന്ദ്ര ഇലക്ഷൻ കമ്മീഷൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും തെറ്റായ നീക്കങ്ങൾക്കെതിരെ എൽ.ഡി.എഫ് ഇരിങ്ങാലക്കുട ടൗൺ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
എസ്.ഐ.ആര്‍ നടപിലാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെയും
നിലവിലുള്ള വോട്ടർ പട്ടിക റദ്ദ് ചെയ്ത് കൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും എൽ.ഡി.എഫ് ഇരിങ്ങാലക്കുട ടൗൺ ഈസ്റ്റ് കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
പൊതുസമ്മേളനം സി.പി.ഐ (എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു. സി പി ഐ നേതാവ് കെ. എസ്.പ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. കെ.പി.ജോർജ്, ബെന്നി വിൻസൻ്റ് , എം. വിവിൽസൻ,രാജു പാലത്തിങ്കൽ, എ.ടി. വർഗീസ്, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

