
ഇരിങ്ങാലക്കുട : ചതുർവിധാഭിനയത്തിൽ ഏറ്റവും പ്രധാനപ്പെട്ട വാചികാഭിനയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കഴിഞ്ഞ മൂന്നു വർഷമായി സംഘടിപ്പിച്ചുവരുന്ന ‘വാഗ്മിത’ത്തിന് ഈവർഷവും അരങ്ങൊരുങ്ങുകയാണ്. 2025, ഫെബ്രുവരി 14,15,16 തിയ്യതികളിൽ തുടർച്ചയായി മൂന്നു ദിവസത്തെ അരങ്ങിന് ആരംഭം കുറിക്കുന്നു.
അമ്മന്നൂർ ഗുരുകുലത്തിൻ്റെ സഹകരണത്തോടെ മാധവനാട്യഭൂമിയിൽ സന്ധ്യക്ക് ആറുമണിക്ക് അമ്മന്നൂർ കുട്ടൻ ചാക്യാരുടെ നേതൃത്വത്തിലാണ് ‘വാഗ്മിത’. വിഖ്യാതകവി മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ വളരെ അപൂർവ്വമായിമാത്രം അരങ്ങേറുന്ന “സുഭദ്രാഹരണം” ചമ്പുകൃതിയുടെ ഒന്നാംഭാഗമാണ് കഴിഞ്ഞവർഷം “സുവർണ്ണ”ത്തിൽ എട്ടുദിവസം അവതരിപ്പിച്ചത്. അതിൻ്റെ തുടർച്ചയായി, ‘ഏകാഹോത്സവ’ത്തിൻ്റെ ശേഷമുള്ള ഭാഗംമുതൽ ഇത്തവണ മൂന്നു ദിവസങ്ങളിലായി അരങ്ങേറുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive