ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ 2026 ഏപ്രിൽ 14 മുതൽ 26 വരെ കർപ്പൂരാദി നവീകരണകലശം നടത്തുവാൻ തീരുമാനിച്ചു. കലശത്തിൻ്റെ നടത്തിപ്പിനായി 101 അംഗ കമ്മറ്റി രൂപീകരിച്ചു.
പ്രമുഖ ജോതിഷ പണ്ഡിതൻ പത്മനാഭ ശർമ്മ, തന്ത്രിമാരായ വടക്കേടത്ത് പെരുമ്പടപ്പ് ഹരി നമ്പൂതിരി, തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി, ഓട്ടൂർ മേക്കാട് വിനോദ് നമ്പൂതിരി , ഊരായ്മ പ്രതിനിധി കെ.ആർ. രുദ്രൻ നമ്പൂതിരി , ബാലൻ അമ്പാടത്ത് , ഡോ. മുരളി ഹരിതം ( മുഖ്യരക്ഷാധികാരികൾ ) ക്ഷേത്രം പ്രസിഡണ്ട് എ.സി. ദിനേഷ് വാരിയർ ( ജനറൽ കൺവീനർ ) കലശ ചടങ്ങുകളെക്കുറിച്ച് തന്ത്രി വടക്കേടത്ത് പെരുമ്പടപ്പ് ഹരി നമ്പൂതിരി വിശദീകരിച്ചു.
ക്ഷേത്രം പ്രസിഡണ്ട് എ.സി. ദിനേഷ് വാരിയർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. കൃഷ്ണൻ നമ്പൂതിരി സ്വാഗതവും , എക്സികൂട്ടീവ് കമ്മറ്റി അംഗം കെ.പി. മനോജ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

