‘ഒരുവട്ടംകൂടി’ – 75 എസ്.എസ്.എൽ.സി ബാച്ചുകളുടെ മഹാസംഗമം തുമ്പൂർ റൂറൽ ഹൈസ്ക്കൂളിൽ ഡിസംബർ 29 ന്

തുമ്പൂർ : 1949 മുതൽ 2024 വരെയുള്ള 75 എസ്.എസ്.എൽ.സി ബാച്ചുകളൂടെ മഹാസംഗമം ഡിസംബർ 29 ന് തുമ്പൂർ റൂറൽ ഹൈസ്ക്കൂളിൽ സംഘടിപ്പിക്കുന്നു. എൽ.പി,യുപി, ഹൈസ്ക്കൂൾ പൂർവ വിദ്യാർഥി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഒരുവട്ടം കൂടി സംഘടിപ്പിക്കപ്പെടുന്നത് എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



29 ന് രാവിലെ 9 ന് അസംബ്ലിയോടെ ആരംഭിക്കുന്ന മഹാസംഗമത്തിൽ മുന്നൂറോളം വിദ്യാർഥിനികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരക്കളി, അധ്യാപക വിദ്യാർഥി സംഗമം, 1949 മുതലുള്ള SSLC ടോപ്പർമാർക്കു മൊമെൻ്റോ സമർപ്പണം , പൂർവവിദ്യാർഥികളുടെ കഥാസമാഹാരമായ “കുന്നിമണികൾ”, പൂർവ വിദ്യാർഥികളായ ഇ.ഡി.അഗസ്റ്റിൻ്റെ “അഗസ്റ്റ്യപുരാണം,” ജോൺസൺ ജേക്കബിൻ്റെ “കുപ്രസിദ്ധ കുസൃതി കൊച്ചാപ്പിയും പിന്നെ ഞാനും” ,സന്ധ്യധർമൻ്റെ “വന ശലഭങ്ങൾ” എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യും.പൂർവവിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.



വൈകീട്ട് അഞ്ചുമണിക്ക് സ്നേഹസന്ധ്യയുടെ ഉദ്ഘാടനം പൂർവവിദ്യാർഥിയും അന്താരാഷ്ട്ര പ്രശസ്തനുമായ കാർഡിയോ സർജൻ സി.ബിനോയ് നിർവഹിക്കും.ചെയർമാൻ സി വി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രശസ്ത പൂർവ വിദ്യാർഥികളായ എഴുത്തുകാരൻ തുമ്പൂർ ലോഹിതാക്ഷൻ, മുൻ നിയമസഭാ സെക്രട്ടറി ഡോ.എം.സി വത്സൻ, റിട്ടയേഡ് എസ്.പി.ആർ.കെ.ജയരാജ്, വത്തിക്കാനിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് സ്റ്റീഫൻ ചെർപ്പണത്ത്, ഗായകൻ തുമ്പൂർ സുബ്രഹ്മണ്യൻ, ഗ്രാമിക കിട്ടൻ,സെൻട്രൽ സംസ്കൃത യൂനിവേഴ്സിറ്റി റിട്ട. ഫിനാൻസ് ഓഫീസർ ശൈലജ പി മേനോൻ , അഭി തുമ്പൂർ, സെബിൾ ജോർജ് എന്നിവർ സംസാരിക്കും.



പ്രൊഫ. പി.കെ. പ്രസന്ന സ്വാഗതവും ഫിനാൻസ് കൺവീനർ കെ.കെ.രാജേഷ് നന്ദിയും പ്രകാശിപ്പിക്കും. തുടർന്ന് തൃശൂർ ഗാലക്സിയുടെ മെഗാഷോയും പിന്നീട് വർണമഴയും അരങ്ങേറും.

ഒരു വട്ടംകൂടിയുടെ ഭാഗമായി 1991 ബാച്ചുകാർ 91കവിതകളുടെ സമാഹാരം “കലപില”,84 ബാച്ചുകാർ ഓർമകളുടെ പുസ്തകം “മഷിപ്പച്ചകൾ” എന്നിവ പ്രസിദ്ധപ്പെടുത്തി. കുട്ടികൾക്ക് ലൈബ്രറി പുസ്തക വിതരണം, വാട്ടർ പ്യൂരിഫയർ സമർപ്പണം, ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് ,ടൂർണമെൻറ്, പ്രാദേശികചരിത്ര മ്യൂസിയം, ഉല്ലസയാത്രകൾ, ശ്രമദാന പ്രവർത്തനങ്ങൾ എന്നിവയും നേരത്തേ സംഘടിപ്പിച്ചിരുന്നു.



ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ സംഘടകസമിതി ജനറൽ കൺവീനർ തുമ്പൂർ ലോഹിതാക്ഷൻ, ഫിനാൻസ് കൺവീനർ കെ.കെ. രാജേഷ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സി. മുകുന്ദൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page