ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായന ദിനം കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിച്ച് വലിയ വായനക്കാരായി ‘ വലിയ മനുഷ്യരായി തീരും എന്നുള്ള ദൃഢമായ ഒരു ആത്മബോധത്തിലാണ് ഈ വായന ദിനത്തിൽ എത്തേണ്ടതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. തുടർന്ന് ഇംഗ്ലീഷ് , മലയാളം , ഹിന്ദി , സാഹിത്യ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.പി. ലീന , മലയാളവിഭാഗം മേധാവി കെ.സി. ബീന , ഇംഗ്ലീഷ് ക്ലബ്ബ് ജോ. കൺവീനർ ജി. ആദിദേവ് എന്നിവർ സംസാരിച്ചു. ഹിന്ദി വിഭാഗം മേധാവി ശാരിക ജയരാജ് സ്വന്തം കവിത അവതരിപ്പിച്ചു. പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ , പി.ടി.എ. പ്രസിഡണ്ട് കെ. കൃഷ്ണകുമാർ, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
കൺവീനർമാരായ പ്രേം ലത മനോജ് , എം.സരിത എന്നിവർ നേതൃത്വം നൽകി. വായനയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വായന ദിന ഗാനത്തിൻ്റെ നൃത്താവിഷ്കാരം ഏറെ ശ്രദ്ധേയമായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive