കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് INTUC മേഖല വാർഷിക പൊതുയോഗവും, പെൻഷനേഴ്സ് കോൺഗ്രസ്സ് സമ്മേളനവും ഇരിങ്ങാലക്കുടയിൽ നടന്നു

ഇരിങ്ങാലക്കുട : കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് INTUC മേഖല വാർഷിക പൊതുയോഗവും, പെൻഷനേഴ്സ് കോൺഗ്രസ്സ് സമ്മേളനവും ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ നടന്നു. നഗരസഭ മുൻ ചെയർമാനും, കെ.പി.സി.സി സെക്രട്ടറിയും, യൂണിറ്റ് പ്രസിഡന്റുമായ എം. പി. ജാക്സൻ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ തൃശ്ശൂർ ജില്ലാ പ്രസിഡന്റും, യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ വിജയൻ ഇളയേടത്ത് അദ്ധ്യക്ഷത വഹിച്ചു.



നഗരസഭ ചെയർപേഴ്സൻ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായി പങ്കെടുത്തു. സുഭാഷ്. എം.എം.പ്രവർത്തന റിപ്പോർട്ടും, വരവ് ചിലവ് കണക്കുകളും, പെൻഷൻ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് സുബ്രഹ്മണ്യൻ. എം. കെ. യും അവതരിപ്പിച്ചു.



ഡി.സി.സി ജനറൽ സെക്രട്ടറിയും, മുൻ നഗരസഭ ചെയപേഴ്സനുമായ സോണിയഗിരി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ലീഗൽ അഡ്വവൈസർ ടി.ജെ. തോമസ്, പെൻഷൻ സംഘടന വർക്കിംഗ്‌ പ്രസിഡണ്ട്‌ രാജ്മോഹനൻ വെള്ളാങ്ങല്ലൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



ജീവനക്കാരുടെ പങ്കാളിത്തപെൻഷൻ ഒഴിവാക്കി സ്റ്റാറ്റുട്ടുട്ടറി പെൻഷൻ സംവിധാനം പുന:സ്ഥാപിക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. NMMS, +2, SSLC വിജയികൾക്ക് അനുമോദനവും, ക്യാഷ് പ്രൈസും, ട്രോഫിയും,വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും നടത്തി.

യൂണിറ്റ് വൈസ് പ്രസിഡന്റ് പി.പി. പ്രസാദ് സ്വാഗതവും എൽസിക്കുട്ടി സാബു നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page