ഇരിങ്ങാലക്കുട : അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുക, അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപ ആക്കി ഉയർത്തുക, കേരള ബാർ കൗൺസിലിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക, കോർട്ട് ഫീസ് വർദ്ധിപ്പിക്കുന്നതിനുള്ള ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷൻ ശുപാർശകൾ തള്ളിക്കളയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 12ന് സെക്രട്ടറിയറ്റ് മാർച്ച് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് (ഐ എ എൽ) ഇരിങ്ങാലക്കുട യൂണിറ്റ് സമര പ്രഖ്യാപന കൺവെൻഷൻ നടത്തി.
കൺവെൻഷൻ ഐ.എ.എൽ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് അഡ്വ. കെ ജി അജയ്കുമാറിന്റെ അധ്യക്ഷതയിൽ ഐ എ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജോൺസൺ ടി തോമസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ലിയോ വി.എസ്, സെക്രട്ടറി അഡ്വ.ജോൺസൺ, ഐ എ എൽ ജില്ലാ സെക്രട്ടറി അഡ്വ. പി ജെ ജോബി, അഡ്വ. എം.എ ജോയ്, അഡ്വ. ജോജി ആന്റണി എന്നിവർ അഭിവാദ്യം അർപ്പിച്ചു. അഡ്വ. ജയരാജ് സ്വാഗതവും അഡ്വ. സച്ചിൻ നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive