ഇരിങ്ങാലക്കുട : പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ഉന്നത വിജയം നേടിയ ഫദ് വ ഫാത്തിമയെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു വീട്ടിൽ നേരിട്ടെത്തി പൊന്നാടയും ഫലകവും നൽകി അനുമോദിച്ചു.
ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ഫദ് വ ഫാത്തിമ 1200 ൽ 1200 മാർക്കും നേടിയാണ് മിന്നും വിജയം കരസ്ഥമാക്കിയത്. വായനയിലും, പെൻസിൽ ഡ്രോയിങിലും തല്പരയായ ഫദ് വക്ക് ഹിന്ദി,അറബിക് ഭാഷകളിൽ ഉപന്യാസ രചനയിൽ ജില്ലാതലത്തിൽ A ഗ്രേഡും ലഭിച്ചിട്ടുണ്ട്.
എടതിരിഞ്ഞി ചൂലൂക്കാരൻ വീട്ടിൽ ഷാജിയുടെയും ഷഫ്‌നയുടെയും മകളാണ് ഫദ് വ. ഫ്രേയ സഹോദരിയും ഫാദിൽ സഹോരനുമാണ്. തുടർപഠനത്തിനായി ബാംഗ്ലൂർ സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റിയിൽ ഹിസ്റ്ററി,ഇക്കണോമിക്സ്, പൊളിറ്റിക്സ് ട്രിപ്പിൾ മെയിൻ ഓണേഴ്സിനു ചേർന്നിരിക്കുകയാണ് ഫദ് വ ഫാത്തിമ.
അഭിമാനനേട്ടം കരസ്ഥമാക്കിയ ഫദ് വ ഫാത്തിമയോട് അഭിരുചിക്കനുസരിച്ച് പഠനം തുടരാനും ഭാവിയിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയം നേടാൻ സാധിക്കട്ടെ എന്നും മന്ത്രി ഡോ:ആർ.ബിന്ദു ആശംസിച്ചു.
ഒ.എൻ.അജിത് കുമാർ സി.പി.ഐ.(എം) ലോക്കൽ സെക്രട്ടറി) ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.എ.ദേവാനന്ദൻ, അശോകൻ കൂനക്കാംപ്പുള്ളി, ടി.ബി.ഹുസൈൻ ഖാൻ, സജീവൻ.കെ.എം, എ.എം.ഷൺമുഖൻ, ഒ.ജെ.ജോജി,ബ്രാഞ്ച് സെക്രട്ടറിമാരായ മാഹിൻ അലി, നെജീബ്, പാർട്ടി അംഗങ്ങളായ ശശീന്ദ്രൻ.ഏ.കെ, ലിനേഷ്, ശിവരാമൻ, സുമേഷ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ (സി.പി. ഐ ), മനോഹരൻ (സി.പി.ഐ) എന്നിവർ അഭിനന്ദന ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive