മുതിർന്ന വ്യക്തിത്വങ്ങളെയും മത്സരങ്ങളിൽ വിജയിച്ചവരെയും ആദരിച്ചു

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി മഹാത്മ മാനവ ദർശന വേദി 77 വയസ്സിന് മുകളിലുള്ള മുതിർന്ന വ്യക്തിത്വങ്ങളെ ആദരിക്കുകയും, പ്രദേശത്ത് ഉന്നത വിജയം കരസ്ഥമാക്കിയവർക്കും ദേശഭക്തി ഗാനാലപനത്തിലും ദേശഭക്തി ക്വിസ് മത്സരത്തിലും വിജയച്ചവരെ ആദരിക്കുകയും ചെയ്തു. ചടങ്ങ് ഐ ടി യു ബാങ്ക് പ്രസിഡന്റ് എം പി ജാക്സൻ ഉദ്ഘടാനം ചെയ്തു.

അഡ്വ: പി എൻ സുരേഷ് അധ്യക്ഷതയും വഹിച്ചു. ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്പക്റ്റർ കെ എ സുധാകരൻ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട നഗരസഭാ ചെയ്ർപേഴ്സൺ സുജ സജീവ് കുമാർ മുതിർന്ന പൗരൻമാരെ ആദിരിച്ചു. എം ബി നെൽസൻ സ്വാഗതം പറഞ്ഞു.

വാർഡ് കൗൺസിലർ സൻജയ് എം എസ്, ശ്രീനിവാസൻ ഞാറ്റുവെട്ടി, വത്സൻ മേലിട്ടാ, ബിനു മണപ്പെട്ടി, ബിനീഷ് കെ ബഷീർ, നൈജിൽ മണപ്പെട്ടി, ദാസൻ പുതിശ്ശേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

continue reading below...

continue reading below..

You cannot copy content of this page