ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രവാക്യമുയർത്തി ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്കുലർ സ്ട്രീറ്റിന്റെ ഭാഗമായുളള യുവജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ നടന്ന ചടങ്ങ് ഡിവൈഎഫ്ഐ തമിഴ്നാട് മുൻ സംസ്ഥാന സെക്രട്ടറി എസ് ബാലവേലൻ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ വി.എ മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിവൈഎഫ് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ജി ഗിരിലാൽ, ജില്ലാ കമ്മിറ്റിയംഗം പി.കെ മനുമോഹൻ ,എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം നവ്യ കൃഷ്ണ എന്നിവർ അഭിവദ്യം ചെയ്തു സംസാരിച്ചു. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി ഐ. വി സജിത്ത് സ്വാഗതവും ട്രഷറർ വിഷ്ണു പ്രഭാകരൻ നന്ദിയും രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിന് യുവജനങ്ങൾ പങ്കെടുത്തു. പ്രകടനത്തിന് ഡിവൈഎഫ് ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ ശരത്ത് ചന്ദ്രൻ ,കെ .ഡി യദു , അഖിൽ ലക്ഷ്മണൻ, പ്രസി പ്രകാശൻ, സഞ്ചയ് എം.എസ്,രഞ്ജു സതീഷ് എന്നിവർ നേതൃത്വം നൽകി.

continue reading below...

continue reading below..

You cannot copy content of this page