‘ആദരം 2024’ ജൂൺ 8 ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ നൂറുമേനി വിജയംനേടിയ വിദ്യാലയങ്ങളെയും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകളെയും ആദരിക്കുന്ന ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയുടെ നിയോജകമണ്ഡലംതല പുരസ്കാര സമർപ്പണം ‘ആദരം 2024’ ജൂൺ 8 ന് നടക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട ടൗൺഹാളിൽ ഉച്ചത്തിരിഞ്ഞ് 1.30 നാണ് പരിപാടി ആരംഭിക്കുക. ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ ചടങ്ങിൽ വിശ്ഷ്ടാതിഥിയായിരിക്കും.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുമായ വിദ്യാർത്ഥികൾക്കാണ് പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളേയും പ്ലസ് ടു വിന് മുഴുവൻ സ്ട്രീമുകളിലും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ച വിദ്യാലയത്തെയും പ്രത്യേക പുരസ്ക്കാരം നൽകി ആദരിക്കും. ഉച്ചക്ക് 12 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page