എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം വിദ്യാർഥികളെ ഉത്സാഹഭരിതരാക്കി. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ് എന്നീ യൂണിറ്റുകൾ നവാഗതരോടൊപ്പം അണിനിരന്ന റാലി വർണ്ണ ശബളമായി. മധുരവിതരണവും ബലൂൺ പറത്തലും നടന്നു. സ്കൂൾ മാനേജർ പീതാംബരൻ എടച്ചാലി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.ആർ. രമേഷ് അധ്യക്ഷത വഹിച്ചു.

98-99 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ഐ.ടി പഠനത്തിനായി ഒരു ലാപ്ടോപ്പും 20 കുട്ടികൾക്കുള്ള പഠനോപകരണ കിറ്റും ചടങ്ങിൽ വിതരണം ചെയ്തു. 94-95 എസ്.എസ്.എൽ.സി ബാച്ച് പത്താം ക്ലാസിലെ ഒരു വിദ്യാർത്ഥിയെ സ്പോൺസർ ചെയ്തു.

പടിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ഷാലി ദിലീപൻ, നിഷ പ്രനീഷ് , പ്രിൻസിപ്പാൾ കെ. എ. സീമ, എച്ച് ഡി പി സമാജം സെക്രട്ടറി മുരളി മണക്കാട്ടുംപടി, എം.പി.ടി.എ പ്രസിഡന്റ് അജന്ത രമേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് സി. എസ്‌. സുധൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ. എം. സിൽജ ടീച്ചർ രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു.

മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ സാംസ്കാരിക – രാഷ്ട്രീയ പ്രവർത്തകർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. പ്രധാന അധ്യാപിക സി. പി. സ്മിത സ്വാഗതവും ഫസ്റ്റ് അസിസ്റ്റന്റ് ദിവ്യ. പി. ഡി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page