എടക്കുളം : എസ്.എൻ.ഡി.പി മുകുന്ദപുരം യൂണിയൻ്റെ കീഴിലുള്ള എടക്കുളം (4931) ശാഖ എല്ലാ അദ്ധ്യായന വർഷവും സ്‌കൂൾ തുറക്കുന്നതിനു മുൻമ്പ് നടത്തി വരാറുള്ള വിദ്യാഗോപാല മന്ത്രാർച്ചനയും, പഠനോപകരണ വിതരണവും ഈ വർഷം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.
വിനോദ് ശാന്തി കാരുമാത്രയുടെ മുഖ്യകാർമ്മീകത്ത്വത്തിൽ, ശാഖ കമ്മറ്റി, വനിതാ കമ്മറ്റി, മൈക്രോ ഫൈനാൻസ് എന്നിവരുടെ നേതൃത്ത്വത്തിൽ 100 ൽപരം വിദ്യാർത്ഥികളെ ചടങ്ങിൽ അണിനിരത്തി. പ്രസിഡൻ്റ് രാജവർമ്മ കരുമാന്ത്ര, വൈസ് പ്രസിഡന്റ് സൈജു അരയംപറമ്പിൽ, സെക്രട്ടറി ജിതേന്ദ്രൻ ഒലുപ്പുക്കടവിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com