ഹനുമാൻ സ്വാമിയുടെ കൂത്ത് പുറപ്പാടോടെ ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ അംഗുലീയാങ്കം കൂത്ത് ആരംഭിച്ചു

രാമായണം കഥ മുഴുവനായും 12 ദിവസങ്ങളിലായി അവതരിപ്പിക്കുന്ന അനുഷ്ഠാനപ്രധാനമായ അംഗുലീയാങ്കം കൂത്ത് ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ ആരംഭിച്ചു,
ദിവസവും രാവിലെ 6.30 മുതൽ 8.30വരെയാണ് കൂത്ത്

ഇരിങ്ങാലക്കുട : രാമായണം കഥ മുഴുവനായും 12 ദിവസങ്ങളിലായി അവതരിപ്പിക്കുന്ന അനുഷ്ഠാനപ്രധാനമായ അംഗുലീയാങ്കം കൂത്ത് ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ ആരംഭിച്ചു. ഹനുമാൻ, ശ്രീരാമദേവന്‍റെ അംഗുലീയകമോതിരം സ്വീകരിച്ച് ലങ്കയിൽ ചെന്ന് സീതയെ കാണുന്ന സുന്ദരകാണ്ഡം ആണ് അനുഷ്ഠിയ്ക്കുന്നത്.

തിങ്കളാഴ്ച ആരംഭിച്ച കൂത്തിൽ അംഗുലീയാങ്കം കൂത്ത് പുറപ്പാട്., ഹനൂമാന്റെ ലങ്കാപ്രവേശം ആണ് അവതരിപ്പിച്ചത് . ഹനുമാനായി പാരമ്പര്യ അവകാശികളായ അമ്മന്നൂർ ചാക്യാർ മഠം മാധവ് ചാക്യാർ. കലാമണ്ഡലം നാരായണൻ നമ്പ്യാർ മിഴാവ്, ഇന്ദിര നങ്ങ്യാർ താളം. ദിവസവും രാവിലെ 6.30 മുതൽ 8.30വരെയാണ് കൂത്ത്.

You cannot copy content of this page