ഇരിങ്ങാലക്കുട : കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ഇരിങ്ങാലക്കുട ഉപകാര്യാലയത്തിനു കീഴിൽ അരിപ്പാലം, എടക്കുളം എന്നീ പ്രദേശങ്ങൾ ചുമട്ടു തൊഴിലാളി ക്ഷേമ പദ്ധതിക്കു കീഴിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച 11 തൊഴിലാളികൾക്ക് രെജിസ്ട്രേഷൻ നൽകുകയും 6a കാർഡ് വിതരണവും നടത്തി.
കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് തൃശൂർ ജില്ലാ അക്കൗണ്ട്സ് ഓഫീസർ സലീഷ് കുമാർ സി എൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു പദ്ധതിയുടെ പ്രാരംഭ പ്രവർത്തനം ഫെബ്രുവരി 15 മുതൽ ആരംഭിക്കും.
ഉപസമിതി അംഗങ്ങളായ കെ എ ഗോപി, രാജേഷ് മേനോൻ, എം കെ ജോസ്,എ ജെ വിൽസൺ, ബെന്നി സി വൈ, അജയഘോഷ്, ഇരിങ്ങാലക്കുട സബ് ഓഫീസ് ജൂനിയർ സൂപ്രണ്ട് ( ഇൻചാർജ്) ജിസ്സി ടി എൽ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.