ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ് വർധനവിനെതിരെ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ആദ്യപടിയായി വൈദ്യുതി ഭവനിലേക്ക് മാർച്ചും ഓഫിസിനു മുന്നിൽ ധർണയും സംഘടിപ്പിക്കും. ചൊവ്വാഴ്ച്ച രാവിലെ 10ന് പൂതംകുളം മൈതാനിയിൽ നിന്നും ആരംഭിക്കുന്ന മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കും എന്ന് സംഘടകർ അറിയിച്ചു.
ധർണ കെ.പി.സി.സി നിർവാഹക സമിതിയംഗം എം.പി ജാക്സൺ ഉദ്‌ഘാടനം ചെയ്യുമെന്ന് ബ്ലോക്ക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റൊ കുരിയൻ എന്നിവർ അറിയിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews