കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരകമായി അഖിലേന്ത്യാതലത്തിൽ കഥകളി സംഗീതമത്സരം നടന്നു

ഇരിങ്ങാലക്കുട : കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരകമായി അഖിലേന്ത്യാതലത്തിൽ നടത്തിയ കഥകളിസംഗീതമത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനം ലഭിച്ച സി ശ്രീദേവൻ പാലനാട് ദിവാകരൻ ഏർപ്പെടുത്തിയ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരക സമ്മാനവും, കലാമണ്ഡലം മോഹനകൃഷ്ണൻ ഏർപ്പെടുത്തിയ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ സ്മാരക സമ്മാനവും, ആര്യവൈദ്യശാല കോട്ടയ്ക്കൽ സ്പോൺസർ ചെയ്ത സംഗീതപ്രതിഭ ടൈറ്റിലും, കാഷ് അവാർഡും കരസ്ഥമാക്കി.

രണ്ടാംസ്ഥാനം ലഭിച്ച എൻ നിരഞ്ജൻ മോഹൻ എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ സ്മരണയ്ക്കായി എൻ പി പ്രമോദ് ഏർപ്പെടുത്തിയ സമ്മാനവും കാഷ് അവാർഡും, മൂന്നാംസ്ഥാനം ലഭിച്ച ജിഷ്ണു രവീന്ദ്രന് ടി ആർ പരമേശ്വരന്റെ സ്മരണയ്ക്കായി വസന്തകുമാരി പരമേശ്വരൻ ഏർപ്പെടുത്തിയ സമ്മാനവും കാഷ് അവാർഡും ലഭിച്ചു.

പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനം ലഭിച്ച ആര്യവൃന്ദ വി നായർ ഉഷ രാധാകൃഷ്ണൻ സ്മാരകമായി കെ പി ദിനേശ്, കെ പി ദിലീപ് എന്നിവർ ഏർപ്പെടുത്തിയ സമ്മാനവും , കലാമണ്ഡലം മോഹനകൃഷ്ണൻ ഏർപ്പെടുത്തിയ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ സ്മാരക സമ്മാനവും, ആര്യവൈദ്യശാല കോട്ടയ്ക്കൽ സ്പോൺസർ ചെയ്ത സംഗീതതിലകം ടൈറ്റിലും, കാഷ് അവാർഡും കരസ്ഥമാക്കി.

രണ്ടാംസ്ഥാനം ലഭിച്ച എം എൻ ഗൗരിക്ക് കെ വി ലീല വാരസ്യാരുടെ സ്മരണയ്ക്കായി രാധാ നരേന്ദ്രവാരിയർ ഏർപ്പെടുത്തിയ സമ്മാനവും കാഷ് അവാർഡും, മൂന്നാംസ്ഥാനം ലഭിച്ച പി ആർ നിരഞ്ജനയ്ക്ക് ഐ എസ് നമ്പൂതിരിയുടെ സ്മരണയ്ക്കായി സതി അനിയൻ ഏർപ്പെടുത്തിയ സമ്മാനവും കാഷ് അവാർഡും ലഭിച്ചു.

സമ്മാനങ്ങൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാരദാനച്ചടങ്ങിൽ ഡോ. സി കെ രവി സമ്മാനിച്ചു. കഥകളിസംഗീതമത്സരത്തിൽ പങ്കെടുത്തവർ ഉന്നതനിലവാരം പുലർത്തിയിരുന്നു എന്ന് വിധികർത്താക്കളായ കലാമണ്ഡലം ഗോപാലകൃഷ്ണൻ, കലാനിലയം രാമകൃഷ്ണൻ, വേങ്ങേരി നാരായണൻ എന്നിവർ അഭിപ്രയപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page