ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ അധ്യാപകർക്കായി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസ്, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. പ്രിൻസിപ്പൽ ബിജു ഗീവർഗീസ് അധ്യക്ഷത വഹിച്ചു. ജീവിതം തന്നെ ലഹരി എന്ന വിഷയത്തിൽ തൃശ്ശൂർ എക്സൈസ് ഡിവിഷൻ വിമുക്തി റിസോഴ്സ് പേഴ്സണും ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ ജദീർ പി എം ബോധവൽക്കരണക്ലാസ്സ് നൽകി.
വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ പരിപാടികൾക്ക് നേതൃത്വം നൽകി. ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനറായ മെറീന ഡേവിസ് സ്വാഗതം പറഞ്ഞു. ശാസ്ത്രാധ്യാപിക അനിത ജിനപാൽ നന്ദി പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കേണ്ട നമ്പറുകൾ, വിമുക്തി ടോൾഫ്രീ നമ്പർ, പരാതികൾ / വിവരങ്ങൾ കൈമാറാനുള്ള ടോൾഫ്രീ നമ്പർ, നേർവഴി നമ്പർ, ചാലക്കുടി ഡിഅഡിക്ഷൻ കേന്ദ്രം നമ്പർ, വിമുക്തി മേഖല ടെലി കൗൺസിലിംഗ് നമ്പറുകൾ എന്നിവ അധ്യാപകർക്ക് നൽകി. 50 അധ്യാപകർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com