കല്ലേറ്റുംകര ഉണ്ണി മിശിഹാ ദേവാലയ കെ.സി.വൈ.എം റൂബി ജൂബിലി & ഡയാലിസ് സഹായവും

കല്ലേറ്റുംകര : കല്ലേറ്റുംകര ഉണ്ണി മിശിഹാ ദേവാലയ കെ.സി.വൈ.എം സ്ഥാപിതമായിട്ട് നാല്പത് വർഷങ്ങൾ പൂർത്തിയായി ഭാഗമായി സംഘടിപ്പിച്ച മുൻക്കാല പ്രവർത്തക & പ്രവർത്തക കുടുംബ സംഗമം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. വർഗീസ് അരിക്കാട്ട് അധ്യക്ഷത വഹിച്ച് സംസാരിച്ചു.

പ്രഥമ രൂപത ഡയറക്‌ടർ ജോസ് പന്തല്ലുക്കാരൻ മുഖ്യതിയായിരുന്ന, ജനറൽ കൺവീനർ ലിൻസോ പൗലോസ് സ്വാഗതം പറഞ്ഞു. ഇരുപതോളം മുൻകാല രൂപത ച്ചെയർമാൻമാർ പങ്കെടുത്തു, അസി വികാരി റവ. ഫാ .ഓസ്റ്റിൻ പാറക്കൽ’, പ്രൊവിൻഷാൾ സുപ്പീരിയർ സി. എൽസി കോക്കാട്ട്, കൈക്കാരൻ തോമസ് കള്ളിവള്ളിപിൽ, കേന്ദ്ര സമിതി പ്രസിഡൻറ് അഡ്വ. ജോയ് തുളുവത്ത്, ഇടവക പ്രതിനിധി ഡെയ്‌സി വർഗീസ്,എന്നിവർ ആശംസകൾ നേർന്ന സംസാരിച്ചു .

പ്രവാസി വ്യവസായിയും രൂപത പാസ്റ്റർ കൗൺസിൽ അംഗവും, മുൻ കെസിവൈഎം ഭാരവാഹികമായ, ദീപിക അഡ്വൈസർ ബോർഡ് അംഗവുംമായ ഷാജു വാലപ്പനെ ആദരിച്ചു. ജിക്സോ ചക്കാലക്കൽ, ജിനോയ് പൊഴേലി പറമ്പിൽ, ബൈജു ബേബി, ലിജോ പഴടേത്ത്പറമ്പിൽ, ഷിജോ പൊഴേലിപ്പറമ്പിൽ, റാഫേൽ മരോട്ടിക്കൽ എന്നിവർ നേതൃത്വം നൽകി.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌ൽ ഇടം നേടിയ മാർഗംകളി, കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്റെ സാമൂഹ്യ നാടകം ശാന്തം എന്നിവ ഉണ്ടായിരുന്നു, പ്രഥമ യൂണിറ്റ് പ്രസിഡൻറ് ബാബു തുള്ളവത്ത് നന്ദി പറഞ്ഞു.

You cannot copy content of this page