എടക്കുളം : പൂമംഗലം ഗ്രാമപഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്‍റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
സംസ്ഥാനത്തെ സാമൂഹ്യ ജനതയ്ക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കണമെന്നാണ് സർക്കാരിന്‍റെ ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു. കാർഷിക പ്രാധാന്യമുള്ള സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന പൂമംഗലം ഗ്രാമപഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പഞ്ചായത്ത് കെട്ടിടം നാടിന്റെ മുന്നേറ്റത്തിന് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇരിങ്ങാലക്കുട എംഎൽഎ ആസ്തി വികസന ഫണ്ടിൽ ആദ്യഘട്ടം 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മാണം ആരംഭിക്കുന്നത്.
എടക്കുളത്ത് ഗ്രാമപഞ്ചായത്ത് പുതുതായി വാങ്ങിയ സ്ഥലത്ത് നടന്ന ചടങ്ങിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി അധ്യക്ഷത വഹിച്ചു. 5000 ചതുരശ്ര അടിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പഞ്ചായത്ത് കെട്ടിടമാണ് നിർമ്മിക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വിവിധ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O