ബ്രിട്ടീഷ് ചിത്രം “പുവർ തിങ്ങ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

2023 ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗോൾഡൺ ലയൺ പുരസ്കാരം നേടിയ ബ്രിട്ടീഷ് ചിത്രം ” പുവർ തിങ്ങ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

വിക്ടോറിയൻ ലണ്ടനിൽ ബെല്ല ബാക്സ്റ്റർ എന്ന യുവതിക്ക് ഉണ്ടാകുന്ന അതിശയകരമായ പരിണാമമാണ് 142 മിനിറ്റുള്ള ചിത്രം പറയുന്നത്. ബ്രിട്ടീഷ് അക്കാദമിയുടെ അഞ്ച് അവാർഡുകൾ നേടിയ ചിത്രം 96 -മത് അക്കാദമി അവാർഡിനായി മികച്ച ചിത്രം ഉൾപ്പെടെ പതിനൊന്ന് നോമിനേഷനുകൾ നേടിയിട്ടുണ്ട്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന് .

You cannot copy content of this page