മാപ്രാണത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

മാപ്രാണം : സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ഓർഡിനറി ബസ്സും തമ്മിൽ മാപ്രാണം ലാൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ സമീപം കള്ളംപറമ്പിൽ ട്രേഡേഴ്സിന് മുൻവശം കൂട്ടിയിടിച്ച് അപകടം. ചൊവാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂരിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എ.കെ സൺസ് എന്ന ഓർഡിനറി ബസ്സിനു പുറകിൽ എം.എസ് മേനോൻ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഇടിക്കുകയായിരുന്നു. യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ല.

continue reading below...

continue reading below..


ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ ഉണ്ടായിരുന്ന ആളുകൾക്കാണ് കൂടുതൽ പരിക്കേറ്റിട്ടുള്ളത് പരിക്കേറ്റവരെ മാപ്രാണം ലാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടു വണ്ടികളും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അരമണിക്കൂറോളം ഈ മേഖലയിൽ ഗതാഗതം സ്തംഭിച്ചു. തുടർന്ന് ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.


തൃശൂർ കൊടുങ്ങലൂർ സംസ്ഥാന പാതയിൽ പുനർനിർമാണം നടക്കുന്നതിനാൽ പലയിടത്തും ഗതാഗതം വഴിതിരിച്ചുവിടുന്നതിനാൽ സമയക്രമം പാലിക്കാൻ ബസ്സുകൾ പലപ്പോഴും അമിതവേഗതയിലാണ് യാത്ര. ഇത്തരം സംഭവങ്ങൾ അപകടങ്ങളും , ഗതാഗത കുരുക്കുകളും തുടർന്ന് ക്രമാസമാധാനപ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ട്.

You cannot copy content of this page