മികച്ച വിജയം കരസ്ഥമാക്കിയ എസ്.എസ്‌.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും പുസ്തക വിതരണവും

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 31 കൂട്ടായ്മയുടെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. എസ്എസ്എൽസി പ്ലസ് ടു വിഭാഗങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. വാർഡിലെ മുഴുവൻ വിദ്യാർഥികൾക്കും പുസ്തക വിതരണം നടത്തി.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഒഫീഷ്യൽ ട്രെയിനി ആര്യാ പി രാജ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിൽ സുജാ സഞ്ജീവ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

continue reading below...

continue reading below..


പ്രശസ്ത കാർട്ടൂണിസ്റ്റ് എം മോഹൻദാസ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ അപ്പുക്കുട്ടൻ നായർ, ശ്രീധരൻ തൈവളപ്പിൽ, ശശിധരമേനോൻ, ഗിരിജ ടീച്ചർ, ആർ ആർ ടി അംഗങ്ങളായ സുധീഷ് കൈമഴത്ത്, സുമേഷ് നായർ, സി.ഡി.എസ് അംഗം ലതാ ഭരതൻ, എഡിഎസ് അംഗങ്ങൾ, എന്നിവർ ആശംസകൾ നേർന്നു. വിനു  നന്ദി പറഞ്ഞു.

You cannot copy content of this page