അവിട്ടത്തൂർ എൽ.ബി.എസ്.എം ഗേൾസ് ഫുട്ബോൾ അക്കാദമിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇൻറർനാഷ്ണൽ ഫുട്ബോൾ താരങ്ങളെ ആദരിച്ചു

അവിട്ടത്തൂർ : അവിട്ടത്തൂർ എൽ.ബി.എസ്.എം ഗേൾസ് ഫുട്ബോൾ അക്കാദമിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇൻറർനാഷ്ണൽ ഫുട്ബോൾ താരങ്ങളായ യു.ഷറഫലി യെയും ഐ.എം. വിജയനെയും കോച്ച് തോമസ് കാട്ടുകാരനെയും പത്നി വിൽസി തോമസിനെയും ആദരിച്ചു. കോച്ച് തോമസ് കാട്ടുക്കാരന്റെ നേതൃത്വത്തിൽ സംസ്ഥാനതല വനിത ഫുട്മ്പോൾ ടൂർണ്ണമെന്റ് നടത്തി. മുൻ കേരള പോലീസ് താരങ്ങളുടെ പ്രദർശന ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചിരുന്നു.

വേളൂകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനീഷ് കെ.എസ്, വാർഡ് മെമ്പർമാരായ ബിബിൻ തുടിയത്ത്, ലീന ഉണ്ണികൃഷ്ണൻ , ശ്യാം രാജ്, എൽ.ബി.എസ്.എം അവിട്ടത്തൂർ സ്കൂൾ ഹെഡ് മാസ്റ്റർ മെജോ പോൾ,പ്രിൻസിപ്പൽ ഡോ. എ.വി രാജേഷ്, സ്കൂൾ മാനേജർ കൃഷ്‌ണൻ നമ്പൂതിരി എന്നിവർ സന്നിഹിദരായിരുന്നു.

continue reading below...

continue reading below..

You cannot copy content of this page