
ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന കേരള സർക്കാരിൻ്റെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിലെ തൊഴിലാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചു ചേർക്കുമെന്നു ഉന്നത വിദ്യാഭ്യസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ കൂടി സാന്നിധ്യത്തിലായിരിക്കും ജൂലായ് 31 ന് യോഗം ചേരുക. വകുപ്പുതല ഉദ്യോഗസ്ഥർ, കേരളാ ഫീഡ്സ് മാനേജ്മെൻ്റ് , തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
കേരളാ ഫീഡ്സിൽ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ അഭ്യർത്ഥനപ്രകാരം വിളിച്ചു ചേർക്കുന്ന യോഗത്തിൽ മാനേജ്‌മെന്റിന്റെയും തൊഴിലാളികളുടെയും ആവശ്യങ്ങൾ പരിശോധിച്ച് ശാശ്വത പരിഹാരം കാണാനുള്ള ശ്രമം ഉണ്ടാകുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive