ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളേജിൽ നിന്ന് വീണ്ടുമൊരു രാജ്യാന്തര താരോദയം. മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനി റെനി ജോസഫാണ് ഇന്ത്യൻ യൂണിവേഴ്സിറ്റി വോളീബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈയിൽ ജർമിനിയിൽ വച്ച് നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ റെനി ജോസഫ് പാലക്കാട് സ്വദേശിനിയാണ്.
സെന്റ്. ജോസഫ്സ് കോളേജിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അക്കാദമിയിലൂടെ മുൻ പരിശീലകൻ സഞ്ജയ് ബാലികയുടെ കീഴിൽ പത്താംക്ലാസ്സ് മുതൽ റെനി പരിശീലനം ആരംഭിച്ചു. സ്പോർട്സ് കൗൺസിൽ പരിശീലക എസ് നിമ്മിയാണ് നിലവിൽ കോച്ച്. നിരവധി മത്സരങ്ങളിൽ കേരളത്തെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയെയും റെനി പ്രതിനിധീകരിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശി കുംഭലോലിക്കൽ റെജി ജോസ്, ബിന്ദു റെജി ദമ്പതികളുടെ നാല് മക്കളിൽ ഒരാളാണ് റെനി. മൂത്ത സഹോദരി റെബിറ്റി ജോസഫ് വോളിബോൾ താരവും സെന്റ്. ജോസഫ്സ് കോളേജിൽ പി ജി വിദ്യാർത്ഥിനിയുമാണ്.
ജർമനിയിൽ വച്ചു നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം രൂപയോളം ചെലവു വരും. താരങ്ങള്‍ത്തന്നെയാണ് ഈ തുക കണ്ടെത്തേണ്ടത്. സെന്റ്. ജോസഫ്സ് കോളേജും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയും നൽകുന്ന സാമ്പത്തിക സഹായം കൊണ്ടു മാത്രം പങ്കെടുക്കൽ സാധ്യമാവില്ല. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന റെനിയും കുടുംബവും സന്മനസ്സുള്ളവരുടെ സഹായം അഭ്യർത്ഥിക്കുകയാണ്. നാടിന്റെ അഭിമാനതാരത്തെ ഉയർത്തികൊണ്ട് വരാൻ നമുക്ക് കൈ കോർക്കാം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

