കെനിയൻ സംവിധായക വനൂരി കഹിയുവിന്‍റെ ” റഫീക്കി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 28 – മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘ സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് നൽകി ആദരിക്കുന്ന കെനിയൻ സംവിധായക വനൂരി കഹിയുവിന്‍റെ ” റഫീക്കി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

കാൻ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കെനിയൻ ചിത്രമായ റഫീക്കി രണ്ട് പെൺകുട്ടികളുടെ പ്രണയമാണ് ആവിഷ്ക്കരിക്കുന്നത്. കെനിയൻ ഭരണകൂടം നിരോധിച്ച ചിത്രം പതിനൊന്ന് അന്തർദേശീയ അവാർഡുകൾ നേടി. 83 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ …

continue reading below...

continue reading below..

You cannot copy content of this page