പുല്ലൂർ : പുല്ലൂർ അമ്പലനടയിലെ ശിവ ക്ഷേത്ര കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 15 വയസ്സുകാരൻ മുങ്ങി മരിച്ചു. മുരിയാട് പഞ്ചായത്ത് വാർഡ് 13 തുറവാങ്ങാട് കോഴിശ്ശേരി വീട്ടിൽ ഷാജു മകൻ ആദിനാഥ് (15) നെയാണ് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന എത്തി മൃതദേഹം പുറത്തെടുത്തു. സംസ്കാരം വെള്ളിയച്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ . അമ്മ ബിനി, സഹോദരങ്ങള്‍ അഭിരൂപ്, അര്‍ച്ചന.
ഇരിങ്ങാലക്കുട അഗ്നി രക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവില, അസ്സി. സ്റ്റേഷൻ ഓഫീസർ കെ സി സജീവ് എന്നിവരുടെ നേതൃത്വത്തിൽ ടി ടി പ്രദീപ്, ഷിജോർ, അനിഷ്, കൃഷ്ണരാജ്, ഗോഗുൽ , രാജ്യ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കെ സി സജീവ്, പ്രദീപ്, അനീഷ് ഗോഗുൽ , രാജു എന്നിവർ ആണ് കുളത്തിൽ ഇറങ്ങി മൃതദേഹം പുറത്തെടുത്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com