കുടിവെള്ളം മുട്ടിയിട്ട് 5 മാസം, മുരിയാട് പഞ്ചായത്തിലെ ഊരകത്ത് റീത്ത് വച്ച് കോൺഗ്രസിന്‍റെ പ്രതിഷേധം

ഊരകം : പ്രദേശത്ത് കുടിവെള്ളം മുട്ടിയിട്ട് 5 മാസമാകുന്നു. മുരിയാട് പഞ്ചായത്തിലെ ഊരകം കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബിൽ കുടിശ്ശികയായതിനെ തുടർന്ന് കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെയാണ് ജലവിതരണം തടസ്സപ്പെട്ടത്. എന്നാൽ വൈദ്യുതി ബിൽ അടയ്ക്കുന്നതിന് ഗുണഭോക്ത്താക്കളിൽ നിന്നും കൃത്യമായി പിരിച്ചെടുക്കുന്ന സംഖ്യ കെ.എസ്.ഇ.ബി യിൽ അടക്കാത്തതാണ് ഫ്യൂസ് ഊരാൻ കാരണമെന്നു നാട്ടുകാർ പറഞ്ഞു.

നേരത്തെ പ്രദേശത്തെ മറ്റൊരു കുടിവെള്ളപദ്ധതിയുടെ വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് വിച്ഛേദിച്ച വൈദ്യുതി ബന്ധം പഞ്ചായത്തിൽ നിന്നും പണം അടച്ചാണ് പുനഃസ്ഥാപിച്ചത്. അന്നും ഇതുപോലെ ഗുണഭോക്താക്കളിൽ നിന്നും പിരിച്ചെടുത്ത സംഖ്യ കെ എസ് ഇ ബി യിൽ അടച്ചിരുന്നില്ല.

continue reading below...

continue reading below..


അടുത്ത വീടുകളിലെ കിണറുകളിൽ നിന്നും ടാങ്കർ ലോറികളിൽ വെള്ളം കൊണ്ടുവന്നുമാണ് ഇപ്പോൾ നാട്ടുകാർ ആവശ്യങ്ങൾ നിറവേറ്റുന്നത്. വീടുകളിലെ കിണറുകളിൽ വെള്ളം ഇറങ്ങി തുടങ്ങിയതോടെ കിണറുകളിൽ നിന്നും വെള്ളം എടുക്കുന്നതിനു ബുദ്ധിമുട്ടായി തുടങ്ങിയതായി നാട്ടുകാർ പറഞ്ഞു.


ഗുണഭോക്‌തൃ സമിതി വിളിച്ചു ചേർത്ത് കണക്കുകൾ അവതരിപ്പിക്കണമെന്നും കെ.എസ്.ഇ.ബി യിൽ അടക്കാനുള്ള തുക എത്രയും വേഗം അടച്ചുതീർത്ത് കുടിവെള്ളം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡന്റ് എം.കെ.കലേഷ് അധ്യക്ഷത വഹിച്ചു.കഴിഞ്ഞ 5 മാസമായി വെള്ളം ലഭിക്കാത്തതിൽ കോൺഗ്രസ് പ്രവർത്തകർ പമ്പ് ഹൗസിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.

You cannot copy content of this page