അമേരിക്കൻ റൊമാന്റിക് ഡ്രാമാ ചിത്രം ” പാസ്റ്റ് ലൈവ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

2023 ലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ അമേരിക്കൻ റൊമാന്റിക് ഡ്രാമാ ചിത്രം ” പാസ്റ്റ് ലൈവ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്തംബർ 15 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

സിയോളിൽ വിദ്യാർഥികളും സഹപാഠികളുമാണ് 12 വയസ്സുകാരായ ഹേ സങും നാ യങ്ങും . നാ യങിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറുകയും പിന്നീട് നാ യങ് നോറ എന്ന പേര് സ്വീകരിക്കുകയും ചെയ്യുന്നു.

20 വർഷങ്ങൾക്ക് ശേഷം ഇരുവരും കണ്ട് മുട്ടുന്നു. ഇംഗ്ലീഷ് , കൊറിയൻ ഭാഷകളിലായുള്ള ചിത്രത്തിന്റെ (സമയം – 106 മിനിറ്റ് ) പ്രദർശനം വൈകീട്ട് 6.30 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page