ഹിന്ദി ദിനത്തിൽ ഹിന്ദി ഭാഷയിൽ അസംബ്ലി നടത്തി മാതൃകയായി ഇരിങ്ങാലക്കുട സർക്കാർ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി എച്ച് എസ്. ഇ എൻ എസ് എസ് യൂണിറ്റിലെ വോളണ്ടിയേഴ്സ് ഹിന്ദി ഭാഷയിൽ അസംബ്ലി നടത്തി. പ്രാർത്ഥനാ ഗീതം, പ്രതിജ്ഞ, ഇന്നത്തെ ചിന്താവിഷയം, പത്രപാരായണം, പ്രസംഗം എന്നിവയെല്ലാം ഹിന്ദിയിലായിരുന്നു അവതരിപ്പിച്ചത്.

ഹിന്ദി അക്ഷരമാലാ കാർഡ് നിർമ്മാണം, പോസ്റ്റർ രചന എന്നിവയും സംഘടിപ്പിക്കുകയുണ്ടായി. ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് സ്ക്കൂളിലെ തന്നെ ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി അദ്ധ്യാപിക കൂടിയായ അജിത ടീച്ചർ ക്ലാസ്സ് നൽകി. വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ ആർ രാജലക്ഷ്മി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ എന്നിവർ നേതൃത്വം നൽകി

continue reading below...

continue reading below..


You cannot copy content of this page