ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ പോക്സോ ശില്പശാല നടത്തി

ഇരിങ്ങാലക്കുട : കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെ ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ പോക്സോ ശില്പശാല നടത്തി. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ അധ്യാപകർക്കുള്ള ഏകദിന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം നിർവഹിച്ചു.

ബി പി സി കെ ആർ സത്യബാലൻ അധ്യക്ഷത വഹിച്ചു. എ.ഇ ഒ ഡോ. നിഷ എം.സി മുഖ്യാതിഥി ആയിരുന്നു, ഹേന കെ ആർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽമാരായ ബിന്ദു പി ജോൺ , ധന്യ കെ ആർ , ശാന്തി പി കെ , സംഗീത പി എസ് ,ഷീജ സി ഡി എന്നിവർ സംസാരിച്ചു. അഡ്വ. ലിന ജോസഫ് ക്ലാസ് എടുത്തു

continue reading below...

continue reading below..

You cannot copy content of this page