നവരസസാധന ശില്പശാലയോടനുബന്ധിച്ച് നടനകൈരളിയിൽ ‘യശോധര’ നാടകം അരങ്ങേറി

ഇരിങ്ങാലക്കുട : നടനകൈരളിയില്‍ വേണുജിയുടെ നേതൃത്വ ത്തില്‍ സംഘടി പ്പി ച്ച 101-ാമത് നവരസസാധന ശില്പശാലയോടനുബന്ധി ച്ച് പ്രശസ്ത നടികളായ മറാത്തി ചലച്ചിത്ര നടി
കല്ല്യാണി മുലായ്, മലയാളം ചലച്ചിത്ര നടി ലിയോണ ലിഷോയ് എന്നിവര്‍ ചേര്‍ന്ന് ‘യശോധര’ നാടകം അവതരിപ്പിച്ചു. തന്നെ ഉപേക്ഷിച്ചു പോയ സി2ാര്‍ത്ഥനെ തേടി അലയുന്ന ‘യശോധര ‘യുടെ മാനസികാവസ്ഥയാണ് ഇവര്‍ അരങ്ങില്‍ അവതരിപ്പിച്ചത്.

വിശാല്‍ തെലാംഗ്, നിത്യശ്രീ എന്നിവര്‍ അവതരിപ്പിച്ച സമകാലിക നൃത്തവും, എം.ടി. വാസുദേവ3 നായരുടെ ഒരു ചെറുകഥയെ ആസ്പദമാക്കി വിനീത്, അനീഷ്മ എന്നിവര്‍ പാല്‍ പ്പായസം എന്ന ലഘുനാടകവും, മഹാഭാരതം ഇതിവൃത്തമാക്കി ശില്പശാലയില്‍ പങ്കെടുത്ത നടീനടന്മാര്‍ ഒരു ദൃശ്യാവിഷ്‌കാരവും അവതരി പ്പി ച്ചു. അഞ്ജു പീറ്ററുടെ മോഹിനിയാട്ടവും ആസ്വാദകരുടെ മനം കവർന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page