നവകേരളസദസിനായി ഉത്രം നാളിൽ സ്ഥിരമായി നടന്നു വരുന്ന അയ്യങ്കാവ് ദേശവിളക്കിന് അനുമതി നിഷേധിച്ചതിൽ മന്ത്രി ആർ ബിന്ദുവും ദേവസ്വം ചെയർമാൻ പ്രദീപ്മേനോനും മറുപടി പറയണമെന്ന് ബി.ജെ.പി

ഇരിങ്ങാലക്കുട : നവകേരളസദസിനായി ഉത്രം നാളിൽ സ്ഥിരമായി നടന്നു വരുന്ന അയ്യങ്കാവ് ദേശവിളക്കിന് അനുമതി നിഷേധിച്ചതിൽ മന്ത്രി ആർ ബിന്ദുവും ദേവസ്വം ചെയർമാൻ പ്രദീപ്മേനോനും മറുപടി പറയണമെന്ന് ബി,ജെ,പി

continue reading below...

continue reading below..


അയ്യങ്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിലെ ദേശവിളക്ക് – ബി ജെ പി യുടെ പത്രക്കുറിപ്പ്

കൂടൽമാണിക്യം കീഴേടം ക്ഷേത്രമായ അയ്യങ്കാവിൽ വർഷങ്ങളായി നടന്നു വരുന്ന അയ്യപ്പൻ വിളക്കിന് ഡിസംബർ 6 ന് ൽ നടത്തുന്നതായി പ്രിന്റ് ചെയ്ത നോട്ടീസുമായി പിരിവ് തുടങ്ങുകയും അപേക്ഷയുമായി അധികൃതരെ സമീപിക്കുകയും ചെയ്തു. അയ്യപ്പസേവാ സംഘത്തിന് നവകേരള സദസ്സിന്റെ പേര് പറഞ്ഞ് പ്രിന്റ് ചെയ്ത നോട്ടീസ് പരിപാടിക്ക് അധികൃതർ അനുമതി നിഷേധിക്കുകയുണ്ടായി. തുടർന്ന് നിസ്സഹായരായ അയ്യപ്പ സേവാസംഘത്തിന് വളരെയേറെ കഷ്ടപ്പെട്ട് ഏല്പിച്ചതൊക്കെ മാറ്റി 7-ാം തീയ്യതിയിലേക്ക് മാറ്റേണ്ടി വന്നത് ഭക്തജനങളിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ഭക്തജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ച് കാലങ്ങാളായി നടന്നു വരുന്ന ടൗണിലെ പ്രസിദ്ധമായ ഈ അയ്യപ്പൻ വിളക്കിന് നവകേരളസദസ്സുമായി ബന്ധപ്പെട്ട് അധികൃതർ അനുമതി നിഷേധിച്ചതിൽ മന്ത്രി ആർ ബിന്ദുവും ചെയർമാൻ പ്രദീപ് മേനോനും ഭക്തജനങ്ങളോട് മറുപടി പറയണമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെടുന്നു.

You cannot copy content of this page