ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ പ്രവർത്തിച്ചുവരുന്ന ബ്ലൂ മിസ്റ്റി കൺസൾട്ടൻസി വഴി വിദേശരാജ്യങ്ങളായ അയർലൻഡ് , പോർച്ചുഗൽ എന്നിവിടങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പോലീസിന്റെ പിടിയിലായി, അവിട്ടത്തൂർ സ്വദേശിയായ ചോളിപ്പറമ്പിൽ സിനോബ് (36) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കൊടുങ്ങല്ലൂർ മാള ചാലക്കുടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്.
തട്ടിപ്പിന് ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ ഐപി എസിൻ്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് കരീം , സബ് ഇൻസ്പെക്ടർമാരായ അജിത്ത് കെ, ക്ലീറ്റസ് സി എം, എഎസ്ഐ സുനിത, ഷീജ സീനിയർ സിവിൽപോലീസ് ഓഫീസർമാരായ ദിനുലാല്‍, വഹദ്, സിപിഒ ലൈജു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത് പ്രതിയെ ഇരിങ്ങാലക്കുട ജെ എഫ് സി എം കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com