ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം വനിതാ വിങ് കൺവെൻഷൻ നടത്തി ഇരിങ്ങാലക്കുട വ്യാപാര ഭവൻ ഹാളിൽ നടന്ന ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട നിയോജകമണ്ഡലം വനിതാവിങ് ചെയർപേഴ്സൺ സുനിത ഹരിദാസ് അധ്യക്ഷത വഹിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാര രംഗത്ത് മികവു തെളിയിച്ച വനിതാ പ്രതിഭകളെ തൃശൂർ ജില്ലാ വനിതാവിങ് പ്രസിഡണ്ട് ഷൈന ജോർജ് ആദരിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് ഭാഗ്യനാഥൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ല സെക്രട്ടറിയും നിയോജകമണ്ഡലം ചെയർമാനുമായ എബിൻ മാത്യു വെള്ളാനിക്കാരൻ, വനിതാവിങ് ജില്ലാ സെക്രട്ടറി ഫൗസിയ ഷാജഹാൻ, ഇരിങ്ങാലക്കുട നിയോജകമണ്ഡലം കൺവീനർ പി പി ജോഷി, ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് ഷാജു പാറേക്കാടൻ, ഇരിങ്ങാലക്കുട നിയോജകമണ്ഡലം വനിതാ വിങ് വൈസ് പ്രസിഡണ്ട് ശോഭ ഉല്ലാസ് വനിതാവിങ് നിയോജകമണ്ഡലം കൺവീനർ ഷാന്റി ഉണ്ണികൃഷ്ണൻ, വനിതാവിങ് അംഗങ്ങളായ ജോളി ഡിക്രൂസ്, സിമി അനീഷ്,ശുഭ രാജൻ, സിനി അനിൽ,യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് വിനോദ് കക്കറ എന്നിവർ സംസാരിച്ചു. വനിതാവിങ് ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് ബേബി ജോസ് നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com