
ആനന്ദപുരം : ലഹരിമരുന്നുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിനെ നേരത്തെത്തന്നെ തിരിച്ചറിയാനും തടയിടാനും ഉപയുക്തമാകുമാറ് സ്ത്രീകളെ ബോധവത്ക്കരിക്കാനും സമുദ്ധരിക്കാനും ലോകവനിതാദിനത്തിൽ ആനന്ദപുരം സാൻജോ സദൻ ആയുർവ്വേദിക് ഡി അഡിക്ഷൻ സെൻ്ററിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.
വ്യത്യസ്ത തുറകളിൽപ്പെട്ട എഴുപതോളം പേർ പങ്കെടുത്ത വിവിധയിനം പരിപാടി തൃശൂർ ജില്ലാ കോർപറേഷൻ കൗൺസിലർ അഡ്വ. വില്ലി ജിജോ ഉദ്ഘാടനം നിർവഹിച്ചു. സാൻജോ സദൻ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജ്യോതിസ്, സിസ്റ്റർ ലീമ, സാൻജോ സദൻ കൗൺസിലർ ഇജ്ജ്വൽ ജൂലിയസ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive