ഇരിങ്ങാലക്കുട : പ്രശസ്ത കൈകൊട്ടിക്കളി കലാചാര്യയായ ഗുരു അണിമംഗലത്ത് സാവിത്രി അന്തർജ്ജനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “പുരാവൃത്തം” എന്ന മഹാസംഗമം സെപ്റ്റംബർ 21-ന് ഇരിങ്ങാലക്കുടയിലെ ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അരങ്ങേറുന്നു. രാവിലെ 6 മണി മുതൽ രാത്രി 12 മണിവരെ നീണ്ടുനിൽക്കുന്ന ഈ സംഗമം URF ലോക റെക്കോർഡ് ബുക്കിലേക്ക് കടക്കുകയാണ്.
50 വർഷങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുടയിലെ മുത്തശ്ശിമാരും അമ്മമാരും ഓണവും തിരുവാതിരയും പോലുള്ള ആഘോഷങ്ങളിൽ പാടി കളിച്ചിരുന്ന 37 പുരാണകഥാഭാഗങ്ങൾ ഉൾക്കൊള്ളുന്ന 300-ലധികം വൃത്തപ്പാട്ടുകളാണ് ഈ ചടങ്ങിൽ പുനരാവിഷ്ക്കരിക്കപ്പെടുന്നത്. കേരളത്തിലെ 30-ലധികം പ്രശസ്ത കൈകൊട്ടിക്കളി സംഘങ്ങൾ തിരുവാതിരകളിയുടെ ആചാരങ്ങൾ പിന്തുടർന്ന് ഈ മഹാസംഗമത്തിൽ പങ്കുചേരും.
700- ലധികം കലാകാരികളുടെ സാന്നിദ്ധ്യത്തിൽ 18 മണിക്കൂറിൽ അധികം നീണ്ടുനിൽക്കുന്ന വൃത്തപ്പാട്ടുകൾ, കൈകൊട്ടിക്കളിയുടെ അകമ്പടിയോടെ URF ലോക റെക്കോർഡിലേക്ക് എത്തുന്നുവെന്നതാണ്ശ്രദ്ധേയമാകുന്നത്.. കലയുടെ പാരമ്പര്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക, ഇതിന്റെ ലാളിത്യവും ആചാരപ്രാധാന്യവും ലോകമെമ്പാടും പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പരിപാടി, കലാ പുനരാവിഷ്ക്കാരത്തിന്റെ ഒരു നാഴികക്കല്ലായിരിക്കും.
സെപ്റ്റംബർ 20-ന് വൈകീട്ട് 5 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പരിപാടി ഉത്ഘാടനം ചെയ്യും. ഗിന്നസ് സുനിൽ ജോസഫ് മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ കടവലൂർ ശ്രീദേവി അന്തർജനം, കാവനാട് സാവിത്രി അന്തർജനം, അണിമംഗലത്ത് സാവിത്രി അന്തർജനം എന്നിവരെ ആദരിക്കും.
സംഘാടക സമിതി ചെയർമാൻ സോണിയ ഗിരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യു. പ്രദീപ് മേനോൻ സ്വാഗതവും, പുത്തില്ലത്ത് ലീല അന്തർജനം നന്ദിയും പറയും. ഭാരവാഹികളായ യു. പ്രദീപ് മേനോൻ, സോണിയ ഗിരി, സാവിത്രി അന്തർജനം, അജിത് കുമാർ വി പി, എ. എസ്. സതീശൻ, പി. നന്ദകുമാർ ലീലാ അന്തർജനം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com