ഇരിങ്ങാലക്കുട : പുല്ലൂർ ആനുരുളിയിൽ പണം വച്ച് ചീട്ടുകളിക്കുന്ന വൻ സംഘം അറസ്റ്റിലായി. പുതുക്കാട് സ്വദേശി കൂപ്പാട്ട് വീട്ടിൽ പരമേശ്വരൻ (58 ), കല്ലൂർ സ്വദേശി ചെറുവാൾക്കാരൻ വീട്ടിൽ റിൻ്റോ (42 ), ആമ്പല്ലൂർ സ്വദേശി പറവട്ടാനി വീട്ടിൽ ജെയ്സൺ (42 ), ചേർപ്പ് സ്വദേശി പള്ളത്തുപറമ്പിൽ വീട്ടിൽ ഷൗക്കത്ത് (48 ), അടിച്ചിലി സ്വദേശി കാങ്കുശ്ശേരി വീട്ടിൽ ശശി(64 ) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷും, എസ്.ഐ. കെ. അജിത്തും സംഘവും പിടികൂടിയത്.
ശനിയാഴ്ച വൈകിട്ട് പുല്ലൂർ ആനുരുളിയിൽ നിന്നാണ് ഇവർ പിടിയിലായത്. വൻതോതിൽ പണം വച്ച് ചീട്ടുകളിക്കുന്ന സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായവർ. വഴികളിൽ പലയിടത്തായി ആളുകളെ കാവൽ നിറുത്തിയാണ് ചീട്ടുകളി നടത്തിയിരുന്നത്.
കാവൽ നിൽക്കുന്നവരുടെ കണ്ണു വെട്ടിച്ച് മഫ്തിയിലെത്തിയാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. ചിതറിയോടിയ സംഘത്തെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. പോലീസ് പിടികൂടാതിരിക്കാൻ ഇടയ്ക്കിടെ സ്ഥലങ്ങൾ മാറ്റിയാണ് ഇവർ ചീട്ടുകളി സംഘടിപ്പിച്ചിരുന്നത്.
രണ്ടു ലക്ഷം രൂപയോളം ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. എസ്.ഐ. പി.ജയകൃഷ്ണൻ, സീനിയർ സി.പി.ഒ. ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, വി.വിപിൻ, കെ.ജെ.ഷിൻ്റോ, എന്നിവരാണ് പോലിസ് സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com