ഇരിങ്ങാലക്കുട : ഓൺലൈൻ ട്രേഡിങ്ങിൻറ മറവിൽ കല്ലേറ്റുംകര സ്വദേശിയുടെ ഒരുകോടി 6 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. തട്ടിപ്പിന് പുറകിൽ വൻ റാക്കറ്റ് തന്നെയുണ്ടെന്നു പോലീസ് മനസിലാക്കി. പട്ടാമ്പി കൊപ്പം ആമയൂർ സ്വദേശിയായ കൊട്ടിലിൽ വീട്ടിൽ മുഹമ്മദ് അബ്ദുൾ ഹക്കീം (36)എന്നയാളെ ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരൻ ട്രേഡിങ്ങ് നെ സംബന്ധിച്ച് ഗൂഗിൾൽ സർച്ച് ചെയ്ത സമയം ഉയർന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യവും ആയതിന്റെ ലിങ്ക് ഉം കണ്ട് ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ചേരുകയും ടി ഗ്രൂപ്പിലൂടെയും വിവിധ മൊബൈൽ നമ്പറുകളിലൂടെ വിളിച്ച് പറഞ്ഞും IPO STOCK Trading ൽ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ട്രേഡിങ്ങ് നടത്തുന്നതിന് വേണ്ടി FIVEPCL03 എന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് IPO STOCK Trading നടത്തിച്ച് 08-01-2025 മുതൽ 14-02-2025 വരെയുള്ള കാലയളവിൽ കല്ലേറ്റുംകര സ്വദേശിയുടെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും നിന്നും പല തവണകളായി ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ ഇൻവെസ്റ്റ്മെന്റ് ചെയ്യിപ്പിക്കുകയും, ഇൻവെസ്റ്റ് ചെയ്ത പണത്തിൻ്റെ ലാഭവിഹിതം പിൻവലിക്കാനായി ശ്രമിച്ചപ്പോൾ സർവീസ് ചാർജ് ഇനത്തിൽ വീണ്ടും പണം ആവശ്യപ്പെടുകയും നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷനിൽ അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ നിന്ന് പരാതിക്കാരനിൽ നിന്ന് തട്ടിയെടുത്ത 1 കോടി 6 ലക്ഷം രൂപയിലെ 4 ലക്ഷം രൂപ ഒരു സ്ത്രീക്ക് ചികിത്സാ സഹായം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീയുടെ ബാങ്ക് അക്കൗണ്ട്ലേക്ക് ട്രാൻസ്ഫർ ചെയ്തതിന് ശേഷം സ്ത്രീയെക്കൊണ്ട് 4 ലക്ഷം രൂപ ചെക്ക് മുഖേന പിൻവലിപ്പിച്ചത് കൈപറ്റി സ്ത്രീക്ക് ചെറിയ തുക നൽകുകയും തുടർന്ന് മുംബൈ സ്വദേശിയായ ഡാനിഷ് ഡിലാവർ എന്നയാൾക്ക് 4 ലക്ഷം രൂപക്ക് തുല്യമായ ബിറ്റ്കോയിൻ എടുത്ത് ട്രാൻസ്ഫർ ചെയ്ത് നൽകി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് പട്ടാമ്പി സ്വദേശിയായ മുഹമ്മദ് അബ്ദുൾ ഹകീഎമ്മിനെ അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ശിഥിലമാക്കുന്ന തരത്തിൽ ഒരു വൻ റാക്കറ്റ് തന്നെ ഇത്തരം സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്, ഇവർ ഐ ടി മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരെ വൻ തുക ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് കംമ്പോഡിയ, തായ് ലന്റ് എന്നീ രാജ്യങ്ങളിൽ കടത്തി കൊണ്ടു പോയി നിർബന്ധിച്ചും, പീഡിപ്പിച്ചും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളെ കൊണ്ട് ട്രേഡിംഗ് നടത്തി വൻതുക ലാഭം ലഭിക്കുമെന്ന് പരസ്യം നൽകി ആകർഷിക്കുകയും വ്യാജ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിൽ ട്രേഡിങ്ങ് ചെയ്യിപ്പിച്ച്, വൻതുക കമ്മീഷനായി ലഭിച്ചിട്ടുളളതായി ഇരകളെ വിശ്വസിപ്പിച്ച് ട്രേഡിംങ്ങ് നടത്തുന്നവരിൽ നിന്നും ഉയർന്ന് തുകൾ കൈപ്പറ്റി ലാഭവിഹിതമോ മുടക്കിയ തുകയോ തിരിച്ചു നൽകാതെ തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി.
തട്ടിപ്പു നടത്തുന്നവർ കേസ്സിൽ ഉൾപ്പെടാതിരിക്കാനായി നേരിട്ട് ബാങ്കിൽ നിന്നും പണം പിൻവലിക്കാതെ, പണം പിൻവലിച്ചെടുക്കുന്നതിന് ഇവർ നിർധനരായ ആളുകളെ കണ്ടെത്തി ചികിത്സാ സഹായം നൽകാമെന്നും മറ്റുമുള്ള വിവിധ കാരണങ്ങൾ പറഞ്ഞ് തെറ്റിധരിപ്പിച്ച് അവർക്ക് ചെറിയ തുക കമ്മീഷനായി നൽകി തട്ടിപ്പ് നടത്തിയ പണത്തിൽ നിന്ന് ഇവരുടെ ബാങ്ക് അക്കൗണ്ട് ലേക്ക് അയച്ചതിനുശേഷം ഇവരെകൊണ്ട് പിൻവലിപ്പിച്ച് തട്ടിപ്പുകാർ വാങ്ങിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്.
അദ്ധ്വാനമില്ലാതെ എളുപ്പവഴിയിൽ പണം സമ്പാദിക്കുന്നതിനായി തങ്ങളുടെ ബാങ്ക് അക്കൌണ്ട് മറ്റുള്ളവരുടെ പണം പിൻവലിക്കുന്നതിനായി ഉപയോഗിക്കാൻ കൊടുത്ത് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ ഭാഗമാകാതിരിക്കാൻ പൊതു ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ൻ്റെ മാർഗനിർദ്ദേശാനുസരണം ഡി.സി.ആർ.ബി ഡി.വൈ.എസ്.പി സുരേഷ്, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, ഒ വർഗ്ഗീസ് അലക്സാണ്ടർ, സബ് ഇൻസ്പെക്ടർമാരായ സൂരജ്, ബെന്നി, എ എസ് ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, അജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സച്ചിൻ, ശ്രീനാഥ്, സുധീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive