ചലച്ചിത്രം : 81-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ ജോർജിയൻ ചിത്രം ” എപ്രിൽ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 10 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഫിലിം സൊസൈറ്റിയുടെ 300 -ാമത് സ്ക്രീനിംഗ് കൂടിയാണിത്.
ഗ്രാമീണ ജോർജിയയിലെ ഒരു ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന നിനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തോടെ നിന പ്രതിസന്ധിയിലാകുന്നു. തൊഴിൽപരവും വ്യക്തിപരവുമായ ജീവിതവും അന്വേഷണത്തിന് വിധേയമാകുന്നു.
സിംഗപ്പൂർ, ടോക്കിയോ, ഏഷ്യ പസഫിക് സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേളകളിലും 2024 ൽ പുറത്തിറങ്ങിയ ചിത്രം പുരസ്കാരങ്ങൾ നേടിയിരുന്നു. പ്രദർശനം റോട്ടറി ക്ലബ്ബ് എ/സി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

