നിലവിലെ റെയിൽവേ ഫുട് ഓവർബ്രിഡ്ജിൽ ഇരുവശത്തും പുറത്തേക്കു പ്രത്യേക ഗോവണികൾ നിർമ്മിച്ച് അടിയന്തിര പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി

കല്ലേറ്റുംകര : കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ കല്ലേറ്റുംകരയിൽനിന്നും പാളം മുറിച്ചു അപ്പുറവും കടക്കാനുള്ള നാട്ടുകാരുടെ കാൽനട യാത്രാ സൗകര്യം മുന്നറിയിപ്പില്ലാതെ തടസ്സപ്പെടുത്തിയ റയിൽവേ അധികൃതരുടെ നടപടികൾ മനുഷ്യാവകാശ ലംഘനമായി വിലയിരുത്തുന്നതായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതിയും കല്ലേറ്റുംകര വികസന സമിതിയും സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അപകട യാത്രക്ക് പ്രോത്സാഹനം നൽകാനാകരുത്ത് പകരം സുരക്ഷിത യാത്രക്ക് വേണ്ടിയാകണം പ്രക്ഷോഭമെന്നും ഇതിനായി നാട്ടുകാർക്ക് പാളം മുറിച്ചു കടക്കാൻ നിലവിലെ റെയിൽവേ ഫുട് ഓവർബ്രിഡ്ജിൽ ഇരുവശത്തും പുറത്തേക്കു പ്രത്യേക ഗോവണികൾ നിർമ്മിച്ച് അടിയന്തിര പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ ആവശ്യപ്പെട്ടു.

പിന്നീട് കാൽ നടയാത്രക്കാർക്കും ഇരുചക്ര യാത്രികർക്കും ഉപയോഗിക്കാവുന്ന വിധം സബ്ബ് വേ നിർമ്മിക്കണം. ഇക്കാര്യങ്ങൾക്കായി സമരമുഖത്തിറങ്ങുവാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവസുരക്ഷയെ വെല്ലുവിളിക്കുന്ന രീതിയിൽ ഇപ്പോൾ ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികളും നേതാക്കളും മറ്റു ചില സംഘടനകളും നിലപാടുകൾ സ്വീകരിക്കുന്നത് ഖേദകരമാണ് എന്നും അദ്ദേഹം പറഞ്ഞു.

അപകടയാത്രക്കുള്ള അവകാശവാദമല്ല, ജീവസുരക്ഷക്കുള്ള ബദൽ മാർഗ്ഗങ്ങളാണ് ഞങ്ങൾ ലക്ഷ്യമാക്കുന്നത് എന്നും വ്യക്തമാക്കി. നിലവിലെ പ്ലാറ്റഫോമിൽ ഗേറ്റുകൾ സ്ഥാപിച്ചു അടയ്ക്കുന്നതിന് മുൻപ് യാത്ര സൗകരണങ്ങൾക്ക് ബദൽ മാർഗ്ഗങ്ങൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി പ്രസിഡണ്ട് വർഗ്ഗീസ് പന്തല്ലൂക്കാരൻ, വർക്കിംഗ് പ്രസിഡണ്ട് അഡ്വ. കെ.എഫ്. ജോസ്, പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് കെ. കെ. ബാബു, കല്ലേറ്റുംകര വികസന സമിതി പ്രസിഡണ്ട് ജോസ്. പി.എൽ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ആരു തടസ്സപ്പെടുത്തിയാലും ഉടൻ പരിഹാര നടപടികൾക്കു ഉത്തരവാദിത്തമുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ കുറ്റകരമായ മൗനം പുലർത്തുന്നതും അത്യന്തം പ്രതിഷേധാർഹമാണ്. കല്ലേറ്റുംകരയിൽ റയിൽവേ മേൽപ്പാലം നിർമ്മിക്കുകയും റയിൽവേസ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ സ്റ്റേഷനു വടക്കുവശത്തേക്ക് നീളം കുട്ടുകയും ചെയ്‌തതിൻ്റെ ഫലമായി 2006 ലാണ് നൂറ്റാണ്ടുകളായി നാട്ടുകാർ ഉപയോഗിച്ചിരുന്ന റോഡിലൂടെ സഞ്ചാര സ്വത്രന്ത്ര്യം തടയപ്പെട്ടത്. അതിനെതിരെ ഈ സമിതിയുടെ നേതൃത്വത്തിൽ അന്നു നടത്തിയ നിവേദനങ്ങളുടേയും സമരങ്ങളുടെയും ഫലമായി ജില്ലാ ഭരണകൂടം ഇടപെടുകയും നാട്ടുകാരുടെ കാൽ നടയാത്രാ സൗകര്യം തടയുവാൻ ആർക്കും അധികാരമില്ലെന്ന് ഉത്തരവാകുകയും ചെയ്‌തു.

പിന്നീട് അന്നത്തെ എ.ഡി.എം ൻ്റെ അദ്ധ്യക്ഷതയിൽ തൃശൂർ കളക്ടറേറ്റിൽ കൂടിയപ്പോൾ അന്നത്തെ ലോക്സഭാംഗം ലോനപ്പൻ നമ്പാടൻ, നിയമസഭാംഗം എ.കെ. ചന്ദ്രൻ, ആളൂർ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ എം.എസ്സ്. മൊയ്‌തീൻ ഉൾപ്പെടെയുള്ളവരും ഈ സമിതിയുടെ മുഖ്യ സംഘാട്‌കൻ വർഗ്ഗീസ് തൊടുപറമ്പിലും പങ്കെടുത്തിരുന്നു. അന്നത്തെ തീരുമാനങ്ങൾ നടപ്പിലാക്കുവാൻ 19 വർഷമായിട്ടും ബന്ധപ്പെട്ടവർ ശ്രമിച്ചില്ല എന്നതാണ് ഇപ്പോഴത്തെ ഈ പ്രശ്‌നങ്ങൾക്കു കാരണം.

പിന്നീട് പലവട്ടം ഈ സമിതി ഇതു സംബന്ധമായി ബന്ധപ്പെട്ടവർക്ക് നിവേദനങ്ങൾ നൽകിയിരുന്നു. ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷി നേതാക്കളേയും ഇക്കാര്യം ഓർമ്മിപ്പിച്ചിരുന്നു. ആരും ഈ വിഷയത്തെ ഗൗരവത്തോടെ സമീപിച്ചില്ല. ജനങ്ങൾക്ക് സുരക്ഷിത യാത്രക്കായി റയിൽവേ അധികൃതർ സ്വീകരിച്ച ഇപ്പോഴത്തെ നടപടികൾ നിയമപരമായി തെറ്റല്ല.

എന്നാൽ ആ നടപടികൾ തീരുമാനിക്കുന്നതിനു മുമ്പ് ജില്ലാ -ഗ്രാമ പഞ്ചായത്ത് ഭരണാധികാരികളേയും ജനപ്രതിനിധികളേയും അറിയിക്കണം. അതുണ്ടായില്ലെന്നത് റയിൽവേ അധികൃതരുടെ ധിക്കാരമായി ഞങ്ങൾ വിലയിരുത്തുന്നു. കല്ലേറ്റുംകരയിൽ നിലവിലുള്ള കാൽനട മേൽപ്പാലത്തിൽ ഇരുവശത്തും പുറത്തേക്കു പ്രത്യേക ഗോവണികൾ നിർമ്മിച്ച് അടിയന്തിര പ്രശ്‌നപരിഹാരമുണ്ടാക്കണം.

പിന്നീട് കാൽ നടയാത്രക്കാർക്കും ഇരുചക്ര യാത്രികർക്കും ഉപയോഗിക്കാവുന്ന വിധം സബ്ബ് വേ നിർമ്മിക്കണം. ഇക്കാര്യങ്ങൾക്കായി സമരമുഖത്തിറങ്ങുവാനും തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവസുരക്ഷയെ വെല്ലുവിളിക്കുന്ന രീതിയിൽ ഇപ്പോൾ ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികളും നേതാക്കളും മറ്റു ചില സംഘടനകളും നിലപാടുകൾ സ്വീകരി ക്കുന്നത് ഖേദകരമാണ്. അപകടയാത്രക്കുള്ള അവകാശവാദമല്ല, ജീവസുരക്ഷക്കുള്ള ബദൽ മാർഗ്ഗങ്ങളാണ് ഞങ്ങൾ ലക്ഷ്യമാക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page