ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില തൽപ്പരകക്ഷികൾ നടത്തുന്ന നീചമായ പ്രചാരണം അവസാനിപ്പിക്കണമെന്ന് ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധി

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില തൽപ്പരകക്ഷികൾ നീചമായ പ്രചാരണം നടത്തുന്നതായി ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധി നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്. ക്ഷേത്ര വിശ്വാസികളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള നീചമായ പ്രചാരണം അവസാനിപ്പിക്കണമെന്ന് ആദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു .

പ്രസ്താവനയുടെ പൂർണ്ണ രൂപം താഴെ

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യ സ്വാമി ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില തൽപ്പരകക്ഷികൾ നീചമായ പ്രചാരണം നടത്തുന്നു കേരള നിയമസഭ പാസാക്കിയ നിയമങ്ങളെയും കേരള സർക്കാരിൻ് ദേവസ്വംചട്ടങ്ങളെയും ലംഘിച്ച് കൊണ്ട് കൂടൽമാണിക്യം ക്ഷേത്ര ഭരണസംവിധാനവും കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡും നടത്തിയ ചട്ടവിരുദ്ധ നടപടിയായിരുന്നു 2025 ഫെബ്രുവരി 24ന് നടന്ന കഴകം നിയമനം.

ക്ഷേത്രത്തിൽ നിയമാനുസൃതം നിലനിൽക്കുന്ന കാരായിമ വ്യവസ്ഥയെ ലംഘിച്ചുകൊണ്ടും അഞ്ചു വർഷമായി കഴകപ്രവർത്തി ചെയിതിരുന്ന ആളെ നോട്ടീസ് കാലാവധി പോലും നൽകാതെ പിരിച്ചുവിട്ടുകൊണ്ടുമുള്ള കൂടൽമാണിക്യം ക്ഷേത്രം ഭരണസമിതിയുടെ കുത്സിത നീക്കത്തെയാണ് ക്ഷേത്രം തന്ത്രിമാരും ഭക്തജനങ്ങളും എതിർത്തത്.

എന്നാൽ തെറ്റ് തിരുത്തുന്നതിന് പകരം സമൂഹത്തിൽ മിന്നിപ്പ് ഉണ്ടാക്കുന്ന രീതിയിൽ കള്ള പ്രചാരണങ്ങളും കലാപാഹ്വാനവും നടത്തുകയാണ് ചിലർ. ഹിന്ദു ഏകീകരണം എന്നതിനെ ഭയപ്പെടുന്ന ഒരു വിഭാഗം തങ്ങളുടെ അധികാര രാഷ്ട്രീയ നിലനിൽപ്പിനായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് അപരചനിയമാണ്.

കൂടൽമാണിക്യം ക്ഷേത്രത്തിൽ നിയമിക്കപ്പെട്ടയാൾ ഇന്ന ജാതിയിൽ പെട്ടയാളായതിനാൽ തന്ത്രിമാർക്ക് എതിർക്കുണ്ട് എന്ന രീതിയിലാണ് മാധ്യമങ്ങളിലൂടെ ചിലർ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്നത്. ഇത് വസ്തുതയല്ല. ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രം, ശാന്തി തുടങ്ങി എല്ലാ അടിയന്തിരങ്ങളും ചില കുടുംബങ്ങൾ പാരമ്പര്യമായി അനുഷ്ഠിച്ചു വരുന്നതാണ്. ഇത് ദേവസ്വം ചട്ടങ്ങളിൽ വ്യക്തതയോടെ പ്രതിപാദിച്ചിട്ടുള്ളതാണ്. ഇത് ക്ഷേത്രത്തിൻ്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടതുമാണ്. ബഹുമാനപ്പെട്ട സുപ്രീംകോടതിയും കേരള ഹൈക്കൊടതിയും ഈ അവകാശത്തെ സംരക്ഷിച്ചു കൊണ്ടുള്ള വിധിപ്രസ്താവം പലപ്പോഴും നലകിയിട്ടുള്ളതുമാണ്.

നിരവധി ഹൈന്ദവ സമുദായങ്ങൾ ഒത്തുചേർന്നാണ് ഇവിടുത്തെ കാര്യങ്ങൾ നടത്തുന്നത്. ജാതീയമായ ഒരു വേർതിരിവും ഇവിടയില്ല. മറ്റു സ്ഥാപിത താല്‌പര്യങ്ങളൊന്നുമില്ലാതെ ക്ഷേത്രവിശ്വാസത്തോടെ നമ്മുടെ ക്ഷേത്രത്തെ നോക്കിക്കാണുന്ന ഏവർക്കും ഈ ഐക്യം ബോധ്യപ്പെടുന്നതുമാണ്. കാരായ്‌മാ അവകാശം ഇല്ലാതാക്കി രാഷ്ട്രീയ ഇടപെടൽ നടത്തി നിയമനാവകാശം നേടിയെടുക്കാൻ വെണ്ടിനുള്ള അധികാര വടംവലിയാണ് ദൗർഭാഗ്യവശാൽ ഭരണസമിതിയിൽ നടക്കുന്നത്.

ഈ സാഹചര്യത്തിൽ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളുടെയും ഭക്തജനങ്ങളുടെയും ഒരു പ്രാരംഭ കൂടിയാലോചനായോഗം ഇന്നലെ മാർച്ച് 9 ഇരിങ്ങാലക്കുടയിൽ ചേരുകയുണ്ടായി ആരാധനാ സ്വാതന്ത്ര്യവും ആചാരാനുഷ്‌ഠാനങ്ങളുടെ സംരക്ഷണവും മുൻനിർത്തി ആശയപ്രചരണവും നിയമനടപടികളും സ്വീകരിക്കാൻ ഐക്യകണ‌ടാന തീരുമാനിച്ചു. വസ്‌തുതകൾ മനസ്സിലാക്കി മാധ്യമങ്ങളും ഹൈനവ സമുദായ സംഘടനകളും നീതിയുക്തമായ നിലപാട് സ്വീകരിക്കും എന്ന് പ്രത്യാശിക്കുന്നു

നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്
ശ്രീ കൂടൽമാണിക്യം ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധി

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page