സ്വാതി തിരുനാൾ സംഗീതോത്സവം മാർച്ച് 12 മുതൽ 15 വരെ ഇരിങ്ങാലക്കുട ടൗൺഹാളിൽ , നാദോപാസന – ഗാനാഞ്ജലി പുരസ്കാര സമർപ്പണവും വേദിയിൽ

ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭയുടെ ആഭിമുഖ്യത്തിൽ നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന സ്വാതി തിരുനാൾ നൃത്തസംഗീതോത്സവം മാർച്ച് 12 ബുധനാഴ്ച ആരംഭിക്കും. ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിലാണ് സംഗീതോത്സവത്തിന്‍റെ വേദി. മാർച്ച് 12 മുതൽ 15 വരെ ദിവസവും  വൈകിട്ട് 6 മണിക്ക് തുടങ്ങും. സംഗീതോത്സവം ഗാന രചിയിതാവ് ബി കെ ഹരിനാരായണൻ ഉദ്‌ഘാടനം നിർവഹിക്കും.

നാദോപാസനയുടെ രക്ഷാധികാരിയും പ്രശസ്ത മൃദംഗ വിദ്വാനുമായ പാലക്കാട് ടി ആർ രാജാമണി അധ്യക്ഷനാകും. ചടങ്ങിൽ അസ്റ്റവൈദ്യൻ ഇ.ടി. ദിവാകരൻ മൂസ്സ്, എ.യു. രഘുരാമപണിക്കർ എന്നിവർ മുഖ്യാതിഥികളായിരിക്കും.

വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദനും മൃദംഗ വിദ്വാൻ ആലപ്പുഴ ജി. ചന്ദ്രശേഖരൻ നായർക്കും ഈ വർഷത്തെ നാദോപാസന-ഗാനാഞ്ജലി പുരസ്കാരം പാലക്കാട് ടി.ആർ. രാജാമണി സമർപ്പിക്കും.

കേരള കലാമണ്ഡലം ഡെപ്യൂട്ടി രജിസ്ട്രാറും പ്രശസ്ത കലാനിരൂപകനുമായ വി. കലാധരൻ സ്വാതി തിരുനാൾ അനുസ്മരണ പ്രഭാഷണം നടത്തും. മുൻസിപ്പൽ വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, കെ എസ ഇ ജനറൽ  മാനേജർ എം. അനിൽ എന്നിവർ ആശംസകൾ അർപ്പിക്കും.

വൈകിട്ട് 4.30ന് സുന്ദരനാരായണ കൃതികളെ  ഉൾപ്പെടുത്തി പെട്രിഷാ സാബു സംഗീതകച്ചേരി അവതരിപ്പിക്കും.

വൈകീട്ട് 7 മണിക്ക് കെ എസ്സ് വിഷ്ണുദേവ് , ഗോകുല് ആളങ്കോtട്, വിജയ് നടേശൻ, തിരുവനന്തപുരം ആർ രാജേഷ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന സ്വാതിതിരുനാൾ കൃതികളുടെ സംഗീത കച്ചേരിയും ഉണ്ടായിരിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page