ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വഴി കടന്നുപോകുന്ന കൊടുങ്ങല്ലൂർ ഷൊർണൂർ സംസ്ഥാന പാതയിലെ നിർമ്മാണ പ്രവർത്തങ്ങളുടെ മെല്ലെപോക്ക് മൂലം ജനജീവിതം ദുരിതപൂർണ്ണമാകുന്നതിലും, അശാസ്ത്രീയമായി ഭാരവാഹനങ്ങൾ വഴിതിരിച്ചു വിടുന്നത് മൂലം പ്രാദേശിക റോഡുകൾ തകരാറിലാകുന്നതിലും പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ പ്രകടനം ഡിസിസി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി സോണിയ ഗിരി, മുൻ ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർളി, മുനിസിപ്പൽ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, അഡ്വ. സിജു പാറേക്കാടൻ, CSഅബ്ദുൾഹഖ് മാസ്റ്റർ, വി.സി. വർഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ സാജു പാറേക്കാടൻ, പി.കെ. ഭാസി, ബ്ലോക്ക് ഭാരവാഹികളായ വിജയൻ ഇളയേടത്ത്, എം.ആർ ഷാജു, അസറുദീൻ കളക്കാട്ട് , സതീഷ് പുളിയത്ത്, ബെന്നി കണ്ണൂക്കാടൻ, അബ്ദുൾ സത്താർ, ഐ..കെ. ചന്ദ്രൻ, വി..പി. ജോസ്, ഭരതൻ പൊന്തേങ്കണ്ടത്ത്, പ്രവീൺസ് ഞാറ്റുവെട്ടി, മുനിസിപ്പൽ കൗൺസിലർമാരായ ബിജു പോൾ അക്കരക്കാരൻ , ജെയ്സൻ പാറേക്കാടൻ, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, നിയോജകമണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആൻ്റണി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive