‘അവൻ – -അവൾ- നമ്മൾ (ചില ലിംഗവിചാരങ്ങൾ)’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ആശയസംവാദം നടന്നു

ഇരിങ്ങാലക്കുട : അധ്യാപികയും എഴുത്തുകാരിയുമായ ബോബി ജോസിന്റെ രണ്ടാമത്തെ പുസ്തകമായ ‘അവൻ – -അവൾ- നമ്മൾ (ചില ലിംഗവിചാരങ്ങൾ)’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ആശയസംവാദം ഇരിങ്ങാലക്കുടയിൽ വച്ച് നടന്നു. എം.സി.പി ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ വെച്ചു നടന്ന പുസ്തകചർച്ചയിൽ പ്രശസ്ത എഴുത്തുകാരും സാമൂഹ്യ നിരീക്ഷകരുമായ രാംമോഹൻ പാലിയത്ത്, ഡോ. അനു പാപ്പച്ചൻ എന്നിവർ മുഖ്യപ്രഭാഷകരായിരുന്നു.

സമൂഹത്തിലെയും കുടുംബങ്ങളിലെയും ആൺ – പെൺ ഇടങ്ങളെയും ഇടപെടൽരീതികളെയും സൂക്ഷ്മമായും സമഗ്രമായും വിലയിരുത്തുന്ന ഈ പുസ്തകം നമ്മുടെ കാലഘട്ടത്തിൻ്റെ വലിയൊരു ആവശ്യമാണെന്ന് രാംമോഹൻ പാലിയത്ത് വിലയിരുത്തി. ലിംഗഭേദങ്ങൾക്കപ്പുറത്ത് മനുഷ്യപക്ഷത്തു നിൽക്കുന്ന നിലപാടുകൾ ബോബിയുടെ എഴുത്തിന് ആഴം കൂട്ടുന്നുവെന്ന് ഡോ.അനു പാപ്പച്ചൻ നിരീക്ഷിച്ചു.

ഗ്രന്ഥകാരി ബോബി ജോസ് മറുപടിപ്രസംഗം നടത്തി. സജന ഷാജഹാൻ്റെ നേതൃത്വത്തിൽ പ്രമുഖ എഴുത്തുകാരും പുസ്തകാഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഇന്ദുലേഖ ബുക്സൊലൂഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സംവാദം സംഘടിപ്പിച്ചത് സംഗമസാഹിതിയാണ്.

സാഹിത്യ- സാംസ്കാരിക -സാമൂഹ്യ പ്രമുഖർ പങ്കെടുത്ത സംവാദസംഗമത്തിന് സംഗമസാഹിതി എക്സിക്യൂട്ടിവ് അംഗം സനോജ് രാഘവൻ സ്വാഗതവും സെക്രട്ടറി അരുൺ ഗാന്ധിഗ്രാം നന്ദി പ്രകാശനവും നിർവഹിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page