പൂക്കൾക്ക് പുണ്യ കാലമാരുക്കി മുരിയാട് ചെണ്ടുമല്ലി കൃഷി

മുരിയാട് : മുരിയാട് കൃഷി ഭവന്റെ നേതൃത്വത്തിൽ “ഓണത്തിന് ഒരു മുറം പൂവ്” എന്ന ലക്ഷ്യത്തോടെ മുരിയാട് പഞ്ചായത്തിലെ കർഷകർക്കായി ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. ചെണ്ടുമല്ലി കൃഷിയുടെ ഉദ്ഘാടനം മുരിയാട് ഷൈനി ശിവരാമന്റെ കൃഷിയിടത്തിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു.



വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സരിത സുരേഷ് , പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത് , മണി സജയൻ എന്നിവർ പങ്കെടുത്തു.

കൃഷി ഓഫീസർ അഞ്ചു ബി. രാജ് പദ്ധതി വിശദീകരിച്ചു. ചെണ്ടുമല്ലി കൃഷി ചെയ്യുന്ന കർഷകരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. വ്യക്തികൾ, സ്കൂളുകൾ, കുടുംബശ്രീ ഗ്രൂപ്പുകൾ , സ്ഥാപനങ്ങൾ തുടങ്ങി അമ്പതോളം കർഷകർ ഗ്രൂപ്പുകളായും ഒറ്റയ്ക്കും ചെണ്ടുമല്ലി കൃഷിക്കായി മുന്നോട്ട് വന്നിരിക്കുന്നത്

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page