ഗുരുസ്മരണ മഹോത്സവത്തിൽ തോരണയുദ്ധം കൂടിയാട്ടം അരങ്ങേറി, നാലാം ദിവസമായ വ്യാഴാഴ്ച വേണുജി സംവിധാനം ചെയ്ത ഊരുഭംഗം കൂടിയാട്ടത്തിലെ ഗാന്ധാരി അരങ്ങേറും

ഇരിങ്ങാലക്കുട : അമ്മന്നൂർ അനുസ്മരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിൽ നടക്കുന്ന പതിനാറമത് ഗുരുസ്മരണ മഹോത്സവത്തിൻ്റെ നാലാം ദിവസമായ വ്യാഴാഴ്ച വേണുജി സംവിധാനം ചെയ്ത ഊരുഭംഗം കൂടിയാട്ടത്തിലെ ഗാന്ധാരി അരങ്ങേറും. യുദ്ധത്തിൽ ഭീമൻ്റെ ഗദ പ്രഹരം കൊണ്ട് വീണ ദുര്യോധനനെ കാണാൻ വരുന്ന ഗാന്ധാരി യുദ്ധഭൂമി കാണുന്നതും യുദ്ധകാരണക്കാരനായി ഗാന്ധാരി കാണുന്ന കൃഷ്ണനെ ശപിക്കുന്നതുമാണ് കഥാസന്ദർഭം. ഗാന്ധാരിയായി കപില വേണു രംഗത്തെത്തും. അവതരണത്തിന് മുൻപ് ഡോ. എ.എൻ കൃഷ്ണൻ ഉപനായിക ശൂർപ്പണഖാങ്കം ലളിത ഒരു അപഗ്രഥനം എന്ന വിഷയം അധികരിച്ച് പ്രഭാഷണം നടത്തും.മൂന്നാം ദിവസമായ ബുധനാഴ്ച തോരണയുദ്ധം കൂടിയാട്ടം അരങ്ങേറി. ശങ്കുകർണ്ണനായി സൂരജ് നമ്പ്യാർ വിജയയായി ഗുരുകുലം ശ്രുതി എന്നിവർ രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, മൂർക്കനാട് ദിനേശ് വാര്യർ, താളത്തിൽ ആതിര ഹരിഹരൻ, ഗുരുകുലം ഋതു, ചമയം കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു. എം മുരളിധരൻ മാസ്റ്റർ ഉപനായകന്മാർ ആസ്വാദകദൃഷ്ടിയിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page