ഇ ഡി യുടെ കണ്ടെത്തലുകൾ നിസാരവത്കരിക്കുന്നത് കരുവന്നൂരിലെ ഇരകളോടുള്ള വെല്ലുവിളി : തോമസ് ഉണ്ണിയാടൻ


ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ ഇ ഡി യുടെ കണ്ടെത്തലുകൾ നിസ്സാരവൽകരിച്ച് രാഷ്ട്രീയ പ്രേരിതമാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് കോടിക്കണക്കിനു രൂപ നഷ്ട്ടപെട്ട് ജീവിതവും ജീവനും നഷ്ട്ടപെട്ട കരുവന്നൂർ ബാങ്കിലെ ഇരകളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉഉണ്ണിയാടൻ പറഞ്ഞു.



സംസ്ഥാന സർക്കാരും സഹകരണ ഡിപ്പാർട്‌മെന്റും ക്രൈം ബ്രാഞ്ച് ഉൾപ്പെടെയുള്ള കുറ്റാന്വേഷണ ഏജൻസികളും അന്വേഷണം നടത്തിയ ഈ കേസിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നുള്ളത് കണ്ടുപിടിക്കപെട്ടതാണ്. തട്ടിപ്പ് നടത്തിയവർ മാത്രമല്ല ഇതിനു കൂട്ട് നിന്നവരും തട്ടിപ്പിന്റെ പങ്ക് പറ്റിയവരും ജനങ്ങളുടെ മുമ്പിൽ കുറ്റക്കാർ തന്നെയാണ്.



ഇ ഡി യുടെ കണ്ടെത്തലുകൾക്കും അവർ സമർപ്പിച്ച കുറ്റപത്രത്തിനും ഭാവിയിൽ എന്ത് തന്നെ സംഭവിച്ചലും ഇരകളായ നിക്ഷേപകരുടെ മനസിൽ ഇവർക്ക് വഞ്ചകരുടെ സ്ഥാനം തന്നെയാണുണ്ടാവുക. കരുവന്നൂർ വിഷയത്തോടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ നേരിടുന്നത് വളരെ വലിയ പ്രതിസന്ധിയാണ്. കേരള ചരിത്രത്തിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാകുന്ന ആദ്യ രാഷ്ട്രീയ പാർട്ടിയാണ് സി പി എം. ഇതോടെ ഈ പാർട്ടി കേരളത്തിലെ ജനങ്ങൾക്കിടയിൽ പരിഹാസ്യമായി മാറിയിരിക്കുകയാണെന്നും ഉണ്ണിയാടൻ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page